ആർ.ഡബ്ല്യു.എ റണ്ണും ജഴ്സി പ്രകാശനവും സംഘടിപ്പിച്ചു
text_fieldsരാവണേശ്വരം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ആർ.ഡബ്ല്യു.എ സ്പോർട്സ് മീറ്റിൽ പങ്കെടുത്തവർ
ദുബൈ: രാവണേശ്വരം വെൽഫെയർ അസോസിയേഷൻ ആർ.ഡബ്ല്യു.എ റണ്ണും ജഴ്സി പ്രകാശനവും സംഘടിപ്പിച്ചു. ആർ.ഡബ്ല്യു.എ സ്പോർട്സ് മീറ്റ് സീസൺ 2ന്റെ ഭാഗമായി ആർ.ഡബ്ല്യു.എ റൺ ഷാർജ അമിറ്റി സ്കൂളിൽ നടത്തി. പരിപാടിയുടെ ഉദ്ഘാടനം മുൻ പ്രസിഡന്റ് കെ.പി. മുരളിരാജ് നിർവഹിച്ചു. ചടങ്ങിൽ മീറ്റ് ചെയർമാൻ സുനിൽ വെങ്ങച്ചേരി അധ്യക്ഷത വഹിച്ചു. കൺവീനർ പ്രിയേഷ് മാക്കി സ്വാഗതവും ഫൈനാൻസ് കൺവീനർ സജിത്ത് തന്നോട്ട് നന്ദിയും പറഞ്ഞു.
പബ്ലിസിറ്റി കൺവീനർ രാജേഷ് രാമഗിരി, ആർ.ഡബ്ല്യു.എ ട്രഷറർ അനീഷ് വാണിയംപാറ ആശംസ നേർന്നു. ജഴ്സി പ്രകാശനത്തിൽ ആർ.ഡബ്ല്യു.എ പ്രസിഡന്റ് ബാലകൃഷ്ണൻ കൂട്ടകനി, സെക്രട്ടറി ശ്രീനാഥ് തന്നോട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

