റഷ്യന്‍ പര്യടനം വിജയകരം; ബിസിനസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് റാകിസ്
text_fieldsറഷ്യയില്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗ് ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറത്തില്‍ റാകിസ് ചീഫ് കൊമേഴ്സ്യല്‍
ഓഫിസര്‍ അനസ് ഹിജ്ജാവി സംസാരിക്കുന്നു
റാസല്‍ഖൈമ: സാമ്പത്തിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള യു.എ.ഇ പ്രതിനിധി സംഘത്തോടൊപ്പം റാക് ഇക്കണോമിക് സോണിന്റെ (റാകിസ്) റഷ്യന്‍ ബിസിനസ് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതായി ഗ്രൂപ് സി.ഇ.ഒ റാമി ജല്ലാദ്. ആഗോള വാണിജ്യ ശൃംഖലയിലെ പ്രധാന പങ്കാളിയാണ് റഷ്യ. വ്യാവസായിക ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിനുള്ള ശക്തമായ ചുവടുവെപ്പായിരുന്നു സെന്റ് പീറ്റേഴ്സ് ബര്‍ഗ് ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറം -2025 (എസ്.പി.ഐ.ഇ.എഫ്). ഫോറത്തില്‍ ‘വ്യവസായ മേഖലയിലെ നോണ്‍-ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് മെഷേഴ്സ്’ എന്ന സെഷനില്‍ റാകിസ് ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ അനസ് ഹിജ്ജാവി പാനലിസ്റ്റായി.
വ്യവസായ-വാണിജ്യ രംഗത്ത് റഷ്യയില്‍ ശക്തികേന്ദ്രമാകാനുള്ള റാസല്‍ഖൈമയുടെ യാത്രയും നിര്‍മാണ-കയറ്റുമതി മേഖലകളിലുള്ളവരെ ശാക്തീകരിക്കുന്നതിന് റാകിസ് വഹിക്കുന്ന പങ്കും അനസ് ഫോറത്തില്‍ വിശദീകരിച്ചു. അറബ് ലോകത്ത് ഇന്ന് റഷ്യയുടെ പ്രഥമ വിദേശ സാമ്പത്തിക പങ്കാളിയാണ് യു.എ.ഇയെന്ന് റാമി ജല്ലാദ് അഭിപ്രായപ്പെട്ടു.
2024ല്‍ 10 ബില്യണ്‍ യു.എസ് ഡോളറിലേറെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ റാകിസും നിര്‍ണായ പങ്കുവഹിക്കുന്നു. വ്യാവസായിക-ലോജിസ്റ്റ് സംരംഭകര്‍ക്ക് യു.എ.ഇക്കകത്തും പുറം രാജ്യങ്ങളിലേക്കും അവരുടെ വിപുലീകരണം സാധ്യമാക്കുന്നതാണ് റാകിസ് തുറന്നിടുന്ന അവസരങ്ങള്‍. റഷ്യന്‍ കമ്പനികളെ പിന്തുണക്കാന്‍ റാകിസ് പ്രതിജ്ഞാബദ്ധമാണെന്നും റാമി ജല്ലാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

