Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദിർഹമിന്​ മുന്നിൽ രൂപ...

ദിർഹമിന്​ മുന്നിൽ രൂപ മെലിഞ്ഞു; മനം നിറഞ്ഞ്​ പ്രവാസികൾ

text_fields
bookmark_border
ദിർഹമിന്​ മുന്നിൽ രൂപ മെലിഞ്ഞു; മനം നിറഞ്ഞ്​ പ്രവാസികൾ
cancel

ദുബൈ: ദിർഹവുമായി താരതമ്യം ചെയ്യു​​േമ്പാൾ രൂപയുടെ മൂല്ല്യം ഒരു വർഷത്തിനിടെ ഏറ്റവും താഴ്​ന്ന നിലയിലെത്തി. തിങ്കളാഴ്​ച ഒരു ദിർഹമിന്​ 18.27 രൂപ എന്ന നിലയിലാണ്​ നിലവാരം ഉണ്ടായിരുന്നത്​. ഒരു വർഷത്തിന്​ ശേഷമാണ്​ രൂപ ഇത്ര താഴ്​ന്ന നിലയിൽ എത്തുന്നത്​. കഴിഞ്ഞ വർഷം ​െഫബ്രുവരിയിലും രൂപയുടെ മൂല്ല്യം ഏറെക്കുറെ ഇതെ നിലയിലേക്ക്​ ഇടിഞ്ഞിരുന്നു.

67.10 എന്നതാണ്​ ഡോളറുമായുള്ള വിനിമയ നിരക്ക്​. ക്രൂഡോയിലി​​​െൻറ വില വർധിച്ചതും വ്യാപാരക്കമ്മിയുമെല്ലാം രൂപ ദുർബലമാകാൻ ഇടയായിട്ടുണ്ട്​. രൂപയുടെ മൂല്ല്യം കുറഞ്ഞതി​​​െൻറ നേട്ടത്തിനായി പ്രവാസികൾ  ഇന്ത്യയിലേക്ക്​ പണം അയക്കുന്നതി​​​െൻറ അളവും കൂടിയിട്ടുണ്ട്​. യു.എ.ഇ. ഇന്ത്യക്കാരും വൻ തോതിൽ പണം അയക്കുന്നുണ്ട്​. വർഷാരംഭത്തി​ൽ  കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള പ്രവാസികൾ 466 ബില്ല്യൺ അമേരിക്കൽ ഡോളർ മൂല്ല്യമുള്ള വിദേശനാണ്യമാണ്​ ഇന്ത്യയിലേക്ക്​ അയച്ചത്​. ഇതിൽ 89 ബില്ല്യൺ ഡോളർ അഥവാ 253 ബില്ലൺ ദിർഹം യു.എ.ഇ. ഇന്ത്യക്കാരുടെ വകയായിരുന്നുവെന്ന്​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ 9.9ശതമാനം കൂടുതലാണിത്​. അടുത്ത ഏതാനും മാസം രൂപയുടെ മൂല്ല്യം കുറഞ്ഞുനിൽക്കുമെന്നും പ്രവാസികൾ ഇന്ത്യയിലേക്കയക്കുന്ന പണത്തി​​​െൻറ അളവ്​ വർധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ്​ മണി എക്​സ്​ചേഞ്ച്​ സ്​ഥാപനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupeegulf newsmalayalam news
News Summary - rupee-uae-gulf news
Next Story