രൂപ വീണ്ടുമിടിഞ്ഞു; വിനിമയ നിരക്ക് 25രൂപ പിന്നിട്ടു
text_fieldsദുബൈ: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയനിരക്ക് റെക്കോർഡ് നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 91.93 എന്ന നിലയിലാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ദിർഹമിന് 25.06 രൂപ വരെ കഴിഞ്ഞ ദിവസം വിനിമയ നിരക്ക് ലഭിച്ചു. രൂപയുടെ മൂല്യം വീണ്ടും കുറയുകയാണെങ്കിൽ ദിർഹമിന്റെ വിനിമയ നിരക്ക് വീണ്ടും കൂടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വിനിമയനിരക്ക് വർധിച്ചതോടെ പ്രവാസികൾക്ക് പണമയക്കാൻ മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ചില ഓൺലൈൻ ആപ്പുകൾവഴി കഴിഞ്ഞ ദിവസം വിനിമയ നിരക്ക് 25.10 വരെ ലഭിച്ചിട്ടുണ്ട്.
മറ്റു ഗൾഫ് രാജ്യങ്ങളിലെ വിനിമയ നിരക്കിലും സമാന വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ വിവിധ ഘട്ടങ്ങളിലായി രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും യു.എസിന്റെ താരിഫ് ചുമത്തൽ അടക്കമുള്ള നടപടികളും രൂപയുടെ മൂല്യത്തെ ബാധിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഡോളര്‍ ആവശ്യകത വര്‍ധിച്ചതും ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കകളും രൂപയെ ബാധിച്ചതായും വിലയിരുത്തപ്പെടുന്നു. സ്വർണവിലയിലെ അപ്രതീക്ഷിത ഉയർച്ചയും പുറമേ ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

