Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറൺവേ മാറ്റം തിങ്കളാഴ്ച...

റൺവേ മാറ്റം തിങ്കളാഴ്ച മുതൽ; യാത്രക്കാർ സമയം ഉറപ്പുവരുത്തണം

text_fields
bookmark_border
റൺവേ മാറ്റം തിങ്കളാഴ്ച മുതൽ; യാത്രക്കാർ സമയം ഉറപ്പുവരുത്തണം
cancel
Listen to this Article

ദു​ബൈ: മേ​യ് ഒ​മ്പ​തു​മു​ത​ൽ ജൂ​ൺ 22 വ​രെ ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും വ​രാ​നും പോ​കാ​നും ടി​ക്ക​റ്റെ​ടു​ത്ത​വ​രാ​ണെ​ങ്കി​ൽ യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​തി​നു​മു​മ്പേ വി​മാ​നം പു​റ​പ്പെ​ടു​ന്ന സ​മ​യ​വും വി​മാ​ന​ത്താ​വ​ള​വും ഏ​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് എ​യ​ർ​ലൈ​നു​ക​ൾ വീ​ണ്ടും ഓ​ർ​മി​പ്പി​ച്ചു. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നോ​ർ​ത്തേ​ൺ റ​ൺ​വേ മേ​യ് ഒ​മ്പ​തു​മു​ത​ൽ ജൂ​ൺ 22 വ​രെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ചി​ടു​ന്ന​തി​നാ​ൽ ചി​ല സ​ർ​വി​സു​ക​ൾ ദു​ബൈ അ​ൽ മ​ക്തൂം എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കും ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും മാ​റ്റു​ന്നു​ണ്ട്. ത​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റ് മു​ഖേ​ന ടി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ അ​റി​യി​ച്ചു. ടി​ക്ക​റ്റ് റീ ​ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ എ​യ​ർ ഇ​ന്ത്യ സി​റ്റി ഓ​ഫി​സു​ക​ളെ​യോ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളെ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു. ഫ്ലൈ ​ദു​ബൈ​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത ചി​ല സ​ർ​വി​സു​ക​ൾ ഈ ​കാ​ല​യ​ള​വി​ൽ അ​ൽ മ​ക്തൂം എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നാ​ണ് പു​റ​പ്പെ​ടു​ക. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ, സ്പൈ​സ് ജെ​റ്റ്, ക​ണ​ക്ഷ​ൻ സ​ർ​വി​സു​ക​ളാ​യ ഗ​ൾ​ഫ് എ​യ​ർ, ഖ​ത്ത​ർ എ​യ​ർ​വേ​സ് തു​ട​ങ്ങി​യ​വ​യു​ടെ സ​ർ​വി​സു​ക​ളി​ലും മാ​റ്റ​മു​ണ്ടാ​കും. മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് ബു​ക്ക്ചെ​യ്ത​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്താ​വ​ള​വും സ​മ​യ​വും ഉ​റ​പ്പു​വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ യാ​ത്ര മു​ട​ങ്ങു​ന്ന​തി​നും ടി​ക്ക​റ്റി​നാ​യി ചെ​ല​വ​ഴി​ച്ച പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Runway changeairpot
News Summary - Runway change from Monday; Passengers must ensure time
Next Story