Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിവിധ പള്ളികളിൽ...

വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്ത് ഭരണാധികാരികൾ

text_fields
bookmark_border
വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്ത് ഭരണാധികാരികൾ
cancel
camera_alt

അ​ബൂ​ദ​ബി​യി​ലെ ശൈ​ഖ്​ സാ​യി​ദ്​ ഗ്രാ​ന്‍റ്​ മോ​സ്കി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ​ യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ

പ​​ങ്കെ​ടു​ക്കു​ന്നു

ദു​ബൈ: അ​ബൂ​ദ​ബി​യി​ലെ ശൈ​ഖ്​ സാ​യി​ദ്​ ഗ്രാ​ന്‍റ്​ മോ​സ്കി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ലാ​ണ്​ യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ​​ങ്കെ​ടു​ത്ത​ത്. ഫ​ത്വ​വ കൗ​ൺ​സി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഉ​മ​ർ അ​ൽ ദ​റൈ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി. കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച്​ അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ സെ​യ്​​ഫ്​ ബി​ൻ സാ​യി​ദ്, പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ടി​ന്‍റെ പ്ര​ത്യേ​ക ഉ​പ​ദേ​ഷ്ടാ​വ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മ​ദ്, സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക്,​ മ​റ്റ്​ ശൈ​ഖു​മാ​ർ, ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ആ​ദ്യ ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ എ​ന്നി​വ​ർ ദു​ബൈ​യി​ലെ സ​ബീ​ൽ ഗ്രാ​ൻ​ഡ്​ മ​സ്​​ജി​ദി​ലാ​ണ്​ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ച്ച​ത്. ഷാ​ർ​ജ പ​ള്ളി​യി​ലാ​യി​രു​ന്നു ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യും ഷാ​ർ​ജ​യു​​ടെ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സ​ലിം അ​ൽ ഖാ​സി​മി​യും പ​​ങ്കെ​ടു​ത്ത​ത്.

സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ശ​ർ​ഖി ശൈ​ഖ്​ സാ​യ്​​ദ്​ പ​ള്ളി​യി​ലും റാ​സ​ൽ ഖൈ​മ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സ​ഊ​ദ്​ ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി ഖു​സാ​മി​ലെ ഗ്രാ​ൻ​ഡ്​ ഈ​ദ്​ മു​സ​ല്ല​യി​ലും ഉ​മ്മു​ൽ ഖു​വൈ​ൻ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സൗ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മു​അ​ല്ല അ​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മു​അ​ല്ല പ​ള്ളി​യി​ലും ​പ​​ങ്കെ​ടു​ത്തു. അ​ജ്​​മാ​ൻ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഹു​മൈ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ നു​​​ഐ​മി ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ ഹു​മൈ​ദ്​ അ​ൽ നു​ഐ​മി പ​ള്ളി​യി​ലും പെ​രു​ന്നാ​ൾ ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bakriduae
News Summary - Rulers participated in festive prayers in various mosques
Next Story