Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ അംബാസഡറെയും...

ഇന്ത്യൻ അംബാസഡറെയും ബിസിനസ് പ്രതിനിധിസംഘത്തെയും സ്വീകരിച്ച് റാസൽഖൈമ ഭരണാധികാരി

text_fields
bookmark_border
https://www.madhyamam.com/tags/diplomacy
cancel
camera_alt

സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ്​ സൗദ് ബിൻ സഖർ അൽ ഖാസിമിക്കൊപ്പം ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും പ്രതിനിധി സംഘവും 

റാസൽഖൈമ: യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെയും ഒപ്പമുണ്ടായിരുന്ന ബിസിനസ് പ്രമുഖരുടെ പ്രതിനിധിസംഘത്തെയും സഖർ ബിൻ മുഹമ്മദ് സിറ്റിയിലുള്ള കൊട്ടാരത്തിൽ സ്വീകരിച്ച് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി.

അംബാസഡറെയും പ്രതിനിധിസംഘത്തെയും ഊഷ്മളമായി സ്വാഗതം ചെയ്ത ശൈഖ് സൗദ്, യു.എ.ഇയും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കും ഐശ്വര്യത്തിനും പരസ്പര താൽപര്യങ്ങൾക്കും ഉതകുന്ന രീതിയിൽ ബന്ധം കൂടുതൽ ദൃഢമാക്കണമെന്ന് കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടു. റാസൽഖൈമ എമിറേറ്റും ഇന്ത്യയും തമ്മിലുള്ള സഹകരണ സാധ്യതകൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും, എമിറേറ്റിന്റെ സാമ്പത്തിക നേട്ടങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. ഇതിനുപുറമേ, പൊതുവായ താൽപര്യമുള്ള ഒട്ടേറെ വിഷയങ്ങളിൽ ഇരുപക്ഷവും ആശയവിനിമയം നടത്തി.

തങ്ങൾക്ക് ലഭിച്ച സ്വീകരണത്തിന് ഡോ. ദീപക് മിത്തലും സംഘവും ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയോട് നന്ദി പറഞ്ഞു. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെയും, യു.എ.ഇയുടെ പ്രാദേശികവും അന്തർദേശീയവുമായ ഉന്നത സ്ഥാനത്തെയും അവർ പ്രശംസിച്ചു. റാസൽഖൈമ എമിറേറ്റ് കൈവരിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധേയമായ വികസന മുന്നേറ്റങ്ങളെയും പ്രതിനിധിസംഘം അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRas Al khaimahIndian Ambassador
News Summary - Ruler of Ras Al Khaimah receives Indian Ambassador and business delegation
Next Story