‘റൂഹുൽ മദീന’ ലോഗോ പ്രകാശനം
text_fields‘റൂഹുൽ മദീന’യുടെ ലോഗോ പ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
ദുബൈ: ദുബൈ നജാത്ത് 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘റൂഹുൽ മദീന’ പരിപാടിയുടെ ലോഗോപ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സ്വലാത് മജ്ലിസുകളാൽ വിശ്വാസികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച് കഴിഞ്ഞ 32 വർഷമായി കാസർകോട് തെരുവത്ത് സജീവമായ നജാത്തുൽ ഇസ്ലാം സ്വലാത് മജ്ലിസിന്റെ ദുബൈ പതിപ്പാണ് ദുബൈ നജാത്ത്.ബുര്‍ദയുടെയും മറ്റു പ്രവാചക കാവ്യങ്ങളുടെയും ഈരടികളാണ് സ്വലാത് മജ്ലിസിന്റെ പ്രത്യേകത.
ലോഗോ പ്രകാശന ചടങ്ങിൽ സാബിത് ഹുസൈൻ പള്ളിക്കാൽ, ബാസിത് മൂസ, മുഹമ്മദ് ജുനൈദ് ബാങ്കോട്, അബ്ദുൽ ഖാദർ ജീലാനി, സാബിത് പി.സി, ബശീർ മെട്രോ, ഫിർദൗസ് കോഴിക്കോട്, അശ്റഫ് ആരിക്കാടി, അയ്യൂബ് റശ്ഫൽ എന്നിവർ പങ്കെടുത്തു. ഡിസംബർ 24ന് ദേര പേൾ ക്രീക് ഹോട്ടലിലാണ് ‘റൂഹുൽ മദീന’ നടക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

