Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏജന്‍റിക് എ.ഐ സാങ്കേതികവിദ്യയുമായി ആർ.ടി.എയുടെ ‘മഹബൂബ്’; സേവനങ്ങൾ ഇനി ഒരൊറ്റ സംഭാഷണത്തിലൂടെ

text_fields
bookmark_border
ഏജന്‍റിക് എ.ഐ സാങ്കേതികവിദ്യയുമായി ആർ.ടി.എയുടെ ‘മഹബൂബ്’; സേവനങ്ങൾ ഇനി ഒരൊറ്റ സംഭാഷണത്തിലൂടെ
cancel

ദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) വെർച്വൽ അസിസ്റ്റന്‍റായ ‘മഹബൂബ്’ കൂടുതൽ മികച്ച സേവനങ്ങൾക്കായി നവീകരിക്കുന്നു. ആർ.ടി.എയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്ട്രാറ്റജി 2030ന്‍റെ ഭാഗമായി, ഏജന്‍റിക് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മഹബൂബിനെ കൂടുതൽ സ്മാർട്ടാക്കുന്നത്. ഇടപാടുകൾ ലളിതമാക്കാനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സംഭാഷണത്തിലൂടെ സേവനങ്ങൾ പൂർത്തിയാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

പരസ്പരബന്ധിതമായ വിവിധ സേവനങ്ങൾ തനിയെ ഏകോപിപ്പിക്കാനും നടപ്പിലാക്കാനും ഏജന്‍റിക് എ.ഐ സഹായിക്കും. ഉദാഹരണത്തിന്, വാഹനത്തിന്‍റെ പിഴയടച്ച ശേഷം ഉടൻതന്നെ വാഹന രജിസ്‌ട്രേഷൻ പുതുക്കുക തുടങ്ങിയ സേവനങ്ങൾ ഉപഭോക്താവിന്‍റെ ആവശ്യാനുസരണം ഈ സ്മാർട്ട് സംവിധാനത്തിലൂടെ ഒറ്റ ഘട്ടമായി ചെയ്തുതീർക്കാം.

ആദ്യഘട്ടത്തിൽ വാഹന ലൈസൻസിങ് സേവനങ്ങൾക്കാണ് ഈ സംവിധാനം പ്രാധാന്യം നൽകുന്നത്. വാഹന രജിസ്‌ട്രേഷൻ പുതുക്കൽ, ഫൈൻ അടക്കൽ, ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടൽ, നമ്പർ പ്ലേറ്റ് റിസർവേഷൻ പുതുക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യു.എ.ഇ പാസ് വഴിയുള്ള തിരിച്ചറിയലും ദുബൈ സദദ് പ്ലാറ്റ്‌ഫോം വഴിയുള്ള പേയ്‌മെന്‍റും ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലും സംവിധാനം ഉപയോഗപ്പെടുത്താം.

വ്യത്യസ്ത പേജുകളിലേക്കും ആപ്പുകളിലേക്കും മാറിമാറി പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും ഇടപാടുകൾ പൂർത്തിയാക്കാനുള്ള സമയവും അധ്വാനവും കുറക്കാനും ഇതുവഴ​ി സാധിക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RTA's 'Mahaboob' with Agentic AI technology
Next Story