Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആർ.ടി.എയുടെ ഡിജിറ്റൽ...

ആർ.ടി.എയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുമാനം 26 ബില്യൺ ദിർഹം

text_fields
bookmark_border
ആർ.ടി.എയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുമാനം 26 ബില്യൺ ദിർഹം
cancel

ദുബൈ: റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ ഡിജിറ്റൽ പ്ലാറ്റ്​ഫോം വഴിയുള്ള വരുമാനം 26 ബില്യൺ ദിർഹം. ഇ-പേ​മെൻറ്​ പോർട്ടലും സ്​മാർട്ട്​​ കിയോസ്​കുകളും വഴി കഴിഞ്ഞവർഷം ലഭിച്ച വരുമാനത്തി​െൻറ കണക്ക്​ ശനിയാഴ്​ചയാണ്​ പുറത്തുവിട്ടത്​. ആകെ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം 527 ദശലക്ഷമാണ്​. ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിൽ രജിസ്​റ്റർ ചെയ്​തവരുടെ എണ്ണം 21 ലക്ഷം കടന്നു.

കഴിഞ്ഞവർഷം 61 ലക്ഷം പേർ സ്​മാർട്ട്​ ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്​തു​.ആർ.ടി.എയുടെ ആകെ ഇടപാടുകളിൽ 91 ശതമാനം ഡിജിറ്റലായതായി ഡയറക്​ടർ ജനറൽ മത്വാർ മുഹമ്മദ്​ അൽ തായർ പറഞ്ഞു. എപ്പോഴും ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന ലോകത്തെ സ്​മാർട്ടസ്​റ്റ്​ ആയ നഗരമായി ദുബൈയെ മാറ്റാനുള്ള യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ ഉത്തരവും കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ആൽ മക്​തൂമി​െൻറ നിർദേശവും അനുസരിച്ച്​ ​ നടപ്പാക്കിയ പദ്ധതികളുടെ ഫലമായാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.​

ഡിജിറ്റൽ ഉപഭോക്താക്കളുടെ സംതൃപ്​തി സൂചിക 96.2 ശതമാനമാണ്​ രേഖപ്പെടുത്തിയത്​. ഡിജിറ്റലൈസേഷൻ 2019നെ അപേക്ഷിച്ച് 2020ൽ കസ്​റ്റമർ ഹാപ്പിനസ്​ കേന്ദ്രങ്ങളിൽ നടത്തിയ ഇടപാടുകളുടെ എണ്ണം 64.5 ശതമാനം കുറച്ചിട്ടുമുണ്ട്​. പുതിയ സാ​ങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഉപഭോക്​താക്കൾക്ക്​ മുഴുവൻ സേവനങ്ങളും ഓൺലൈൻ വഴിയാക്കിയ ആദ്യ സർക്കാർ വകുപ്പുകളിൽപെട്ടതാണ്​ ആർ.ടി.എ. കോവിഡ്​ കാലത്തും മികച്ച സേവനം ഉറപ്പുവരുത്താനായെന്ന്​ ഡിജിറ്റൽ വളർച്ച സൂചിപ്പിക്കുന്നതായും ഡയറക്​ടർ ജനറൽ പറഞ്ഞു.

ആർ‌.ടി.‌എയുടെ 2020-2024 കാലത്തെ ഡിജിറ്റൽ നയത്തി​െൻറ ഭാഗമായി 111 പദ്ധതികൾ നടപ്പാക്കുന്നുണ്ട്​. അടുത്തവർഷം രണ്ടാം പാദത്തോടെ അഞ്ചാം തലമുറ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്​ നവീകരണങ്ങൾ വരുത്തും. ആർ.ടി.എ നോൽ പേ ആപ്​​ രൂപപ്പെടുത്തുകയും വാവെയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്​. കാർ പാർക്കിങ്​ ഫീസ്​ അടക്കാൻ പുതിയ ആപ്പിൾ സാ​ങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ ആദ്യ സർക്കാർ സ്​ഥാപനമാണ്​ ആർ.ടി.എ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTA's digital platform
News Summary - RTA's digital platform revenue is AED 26 billion
Next Story