Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹ​ത്ത എ​ക്സ്​​പ്ര​സ്​...

ഹ​ത്ത എ​ക്സ്​​പ്ര​സ്​ ബ​സ്​ സ​ർ​വി​സു​മാ​യി ആ​ർ.​ടി.​എ

text_fields
bookmark_border
hatta express
cancel

ദു​ബൈ: ശൈ​ത്യ​കാ​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ക്യാ​മ്പി​ങ്ങി​നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തി​ച്ചേ​രു​ന്ന ഹ​ത്ത​യി​ലേ​ക്ക്​ പ്ര​ത്യേ​ക ബ​സ്​ സ​ർ​വി​സു​മാ​യി ആ​ർ.​ടി.​എ. ര​ണ്ടു മ​ണി​ക്കൂ​ർ ഇ​ട​വേ​ള​ക​ളി​ൽ ദു​ബൈ മാ​ൾ പ​രി​സ​ര​ത്തു​നി​ന്ന്​ ഹ​ത്ത ബ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്കാ​ണ്​ എ​ക്സ്​​പ്ര​സ്​ ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ക. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ​യാ​ണ്​ സ​ർ​വി​സ്.

25 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്. ഹ​ത്ത ഫെ​സ്റ്റി​വ​ൽ അ​ട​ക്കം വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തേ​ക്ക്​ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. ഡി​സം​ബ​ർ 15ന്​ ​ആ​രം​ഭി​ച്ച ഫെ​സ്റ്റി​വ​ലി​ലേ​ക്ക്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ പേ​രാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. പു​തു​വ​ത്സ​ര ദി​നം അ​ടു​ത്ത​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ലും നി​ര​വ​ധി പേ​രെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഹ​ത്ത ഹ​ണി ഫെ​സ്റ്റി​വ​ലി​ന്​ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കു​ന്നു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണ്​​ ഹ​ത്ത എ​ക്സ്​​പ്ര​സ്​ സ​ർ​വി​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rtabus serviceHatta Express
News Summary - RTA with Hatta Express Bus Service
Next Story