എട്ട് സമുദ്ര ഗതാഗത സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായി
text_fieldsനവീകരണം പൂർത്തിയായ സമുദ്ര ഗതാഗത സ്റ്റേഷൻ
ദുബൈ: എമിറേറ്റിലെ എട്ട് സമുദ്ര ഗതാഗത സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയാക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നിശ്ചയദാർഢ്യക്കാർക്ക് സൗകര്യപ്രദമായ അന്തരീക്ഷമൊരുക്കുന്ന ദുബൈയുടെ നയമനുസരിച്ചാണ് കഴിഞ്ഞ ഒരുവർഷത്തിനിടെ എട്ട് സ്റ്റേഷനുകൾ നവീകരിച്ചത്. എമിറേറ്റിലെ എല്ലാ ഗതാഗത സംവിധാനങ്ങളും സ്ഥാപനങ്ങളും നിശ്ചയദാർഢ്യ വിഭാഗക്കാരെ ഉൾക്കൊള്ളുന്നതും അവർക്ക് സൗകര്യപ്രദവുമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ആർ.ടി.എ പ്രസ്താവനയിൽ പറഞ്ഞു.
നിശ്ചയദാർഢ്യ സൗഹൃദ നഗരം സൃഷ്ടിച്ചെടുക്കാനുള്ള ദുബൈ സർക്കാറിന്റെ നയത്തിന് അനുസരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഈ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ ആവശ്യങ്ങൾ പരിഗണിക്കുക, എളുപ്പത്തിലും തടസ്സമില്ലാത്തതുമായ യാത്ര സൗകര്യമൊരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
സമുദ്ര ഗതാഗത സംവിധാനങ്ങളിലും തുറന്ന സ്ഥലങ്ങളിലുമെല്ലാം നിശ്ചയദാർഢ്യക്കാർക്കും മറ്റുള്ളവർക്കും സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാര സംവിധാനം ഒരുക്കുന്ന പദ്ധതിയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

