Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗതാഗത സേവനങ്ങളുടെ...

ഗതാഗത സേവനങ്ങളുടെ ബുക്കിങ്ങും ടിക്കറ്റിങ്ങും ഏകീകരിക്കാൻ ആർ.ടി.എ

text_fields
bookmark_border
ഗതാഗത സേവനങ്ങളുടെ ബുക്കിങ്ങും ടിക്കറ്റിങ്ങും ഏകീകരിക്കാൻ ആർ.ടി.എ
cancel
camera_alt

‘മെന’ ട്രാൻസ്പോർട്ട് കോൺഗ്രസ്​ ഉദ്​ഘാടനം ചെയ്ത ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ്​ അഹമ്മദ്​ ബിൻ മുഹമ്മദ്​ ആൽ മക്​തൂം പ്രദർശനം കാണുന്നു

ദുബൈ: അടുത്ത വർഷങ്ങളിൽ ദുബൈയിലെ എല്ലാ ഗതാഗത സംവിധാനങ്ങൾക്കുമുള്ള ബുക്കിങ്ങും ടിക്കറ്റിങ്ങും ഏകീകരിക്കാൻ പദ്ധതിയിടുന്നതായി ആർ.ടി.എ. 'മെന' ട്രാൻസ്പോർട്ട് കോൺഗ്രസിന്റെയും എക്സിബിഷ‍​ന്റെയും ഉദ്​ഘാടനത്തോടനുബന്ധിച്ചാണ്​ ഇക്കാര്യം അധികൃതർ വ്യക്തമാക്കിയത്​. ദുബൈയിലെ ഗതാഗത മേഖലയു​ടെ വികസനത്തിനായി ഘട്ടംഘട്ടമായുള്ള പദ്ധതികൾ നടപ്പാക്കുമെന്നും ചടങ്ങിൽ സംസാരിച്ച ആർ.ടി.എ സ്മാർട്ട്​ സർവിസസ്​ ഡയറക്ടർ മീറ അൽശൈഖ്​ ചടങ്ങിൽ പറഞ്ഞു.

ആർ.ടി.എയുടെയും അല്ലാത്തതുമായ എല്ലാ ഗതാഗത സംവിധാനങ്ങളുടെയും ബുക്കിങ്ങും ടിക്കറ്റ്​ എടുക്കലും ഏകീകരിക്കാനാണ്​ 2023-24 കാലഘട്ടത്തിൽ പദ്ധതിയിടുന്നത്​. നിലവിൽ കരീം, യുഡ്രൈവ്​, ഊബർ, ഇ-കാർ, ഹലാ തുടങ്ങിയ വ്യത്യസ്ത സംവിധാനത്തിലൂടെ നൽകുന്ന സേവനങ്ങ​ളാണ്​ ഇതിലൂടെ എകീകരിക്കപ്പെടുക.

ലോകത്തെ ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങളുള്ള നഗരമെന്ന നിലയിൽ സാ​ങ്കേതിക സന്നാഹങ്ങൾ മികച്ചതാക്കാൻ ആർ.ടി.എ തുടക്കം മുതൽ ശ്രമിച്ചിട്ടുണ്ടെന്ന്​ മീറ അൽശൈഖ്​ കൂട്ടിച്ചേർത്തു. ഏകീകൃത സംവിധാനങ്ങൾകൊപ്പം ഏകീകൃത നിയന്ത്രണങ്ങളും 2023-24ൽ പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി. ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ ആരംഭിച്ച 'മെന' ട്രാൻസ്പോർട്ട് കോൺഗ്രസിന്റെയും എക്സിബിഷ‍ന്റെയും ഉദ്​ഘാടനം ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ്​ അഹമ്മദ്​ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ നിർവഹിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rtatransport
Next Story