Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബാ​ഴ്​​സ​ലോ​ണ​യി​ലും...

ബാ​ഴ്​​സ​ലോ​ണ​യി​ലും തി​ള​ങ്ങി ആ​ർ.​ടി.​എ

text_fields
bookmark_border
ബാ​ഴ്​​സ​ലോ​ണ​യി​ലും തി​ള​ങ്ങി ആ​ർ.​ടി.​എ
cancel

ദു​ബൈ: സ്​​പെ​യി​നി​ലെ ബാ​ഴ്​​സ​ലോ​ണ​യി​ലും തി​ള​ങ്ങി ദു​ബൈ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി. ബാ​ഴ്​​സ​യി​ൽ ന​ട​ക്കു​ന്ന യു.​ഐ.​ടി.​പി ഗ്ലോ​ബ​ൽ പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഉ​ച്ച​കോ​ടി​യി​ലാ​ണ്​ ആ​ർ.​ടി.​എ​യു​ടെ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​വും സു​സ്ഥി​ര ഗ​താ​ഗ​ത സം​വി​ധാ​ന​വു​മെ​ല്ലാം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ആ​ർ.​ടി.​എ. 2026ഓ​ടെ പു​റ​ത്തി​റ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​റ​ക്കും ടാ​ക്സി ​പ​ദ്ധ​തി ഏ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ലോ​ക​ത്തി​ലെ ആ​ദ്യ സം​രം​ഭ​മാ​യി​രി​ക്കും ഇ​ത്. പാ​മി​ലെ അ​റ്റ്​​ലാ​ന്‍റി​സി​ൽ നി​ന്ന്​ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പ​റ​ക്കാ​നൊ​രു​ങ്ങു​ന്ന ടാ​ക്സി ബ്ര​സീ​ലി​യ​ൻ ക​മ്പ​നി​യാ​യ ഈ​വ് ഹോ​ൾ​ഡി​ങ്ങു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പു​റ​ത്തി​റ​ക്കു​ന്ന​ത്.

ദു​ബൈ​യി​ലെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന റോ​ബോ​ട്ട്​ ഡെ​ലി​വ​റി ബോ​യ്​​സി​നെ​യും ബാ​ഴ്​​സ​ലോ​ണ​യി​ൽ കാ​ണാം. ത​ല​ബാ​ത്തി​ന്‍റെ റോ​ബോ​ട്ടാ​ണി​ത്. ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സി​ലെ സെ​ഡ​ർ വി​ല്ല​യി​ൽ ഇ​തി​ന​കം ഈ ​റോ​ബോ​ട്ട്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഓ​ർ​ഡ​ർ ചെ​യ്ത്​ 15 മി​നി​റ്റി​ന​കം ഭ​ക്ഷ​ണം എ​ത്തി​ക്കും. കു​ട്ടി​ക​ളി​ൽ നി​ന്നും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ച്ചാ​ണ്​ യാ​ത്ര. റോ​ബോ​ട്ട് വീ​ടി​ന​ടു​ത്ത് എ​ത്തി​യാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ റോ​ബോ​ട്ട് സാ​ന്നി​ധ്യം അ​റി​യാ​ൻ സാ​ധി​ക്കും. ആ​പ്പി​ൽ പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ക​ണ്ടെ​യ്ന​ർ തു​റ​ന്ന് ഭ​ക്ഷ​ണം കൈ​പ്പ​റ്റാം. ദു​ബൈ​യി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ പ​ണം അ​ട​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന നോ​ൾ ആ​പ്പും ഇ​വി​ടെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. സ്മാ​ർ​ട്​ ഫോ​ൺ ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ നോ​ൾ ആ​പ്പ്​ വ​ഴി മ​റ്റി​ട​ങ്ങ​ളി​ലും പ​ണം അ​ട​ക്കാ​ൻ ക​ഴി​യും. പൊ​തു​ഗ​താ​ഗ​ത യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന ‘ഷാ​യ്​​ൽ’ സ്​​മാ​ർ​ട്ട്​ ആ​പ്പും കാ​ണാം.

ദു​ബൈ മെ​ട്രോ​യു​ടെ വി​വ​ര​ണ​ങ്ങ​ളും ലോ​ക​ത്തി​ന്​ മു​മ്പി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്​ ആ​ർ.​ടി.​എ. പൊ​തു ഗ​താ​ഗ​തം കാ​ർ​ബ​ൺ​ര​ഹി​ത​മാ​ക്കു​ന്ന ‘സീ​റോ എ​മി​ഷ​ൻ പ്ലാ​ൻ 2050’നെ ​കു​റി​ച്ചും പ്ര​ദ​ർ​ശ​ന​ത്തി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്. യു.​എ.​ഇ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന ഉ​ച്ച​കോ​ടി ‘കോ​പ്​ 28’ന്‍റെ​യും നെ​റ്റ്​ സീ​റോ എ​മി​ഷ​ൻ 2050 സം​രം​ഭ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​​മെ​ന്ന നി​ല​യി​ൽ 2030 ഓ​ടെ ​​പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ൽ 10 ശ​ത​മാ​നം ഇ​ല​ക്​​ട്രി​ക്, ഹൈ​ഡ്ര​ജ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റ്റും. 2035ൽ ​ഇ​ത്​ 20 ശ​ത​മാ​ന​മാ​യും​ 2040ൽ 40 ​ശ​ത​മാ​ന​മാ​യും 2045ൽ 80 ​ശ​ത​മാ​ന​മാ​യും 2050 ഓ​ടെ 100 ശ​ത​മാ​ന​വും കാ​ൺ​ബ​ൺ ര​ഹി​ത ഊ​ർ​ജ​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ആ​​കാ​​ശ​​ത്ത്​ പ​​റ​​ന്ന്​ ന​​ട​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പേ​​ഴ്​​​സ​​ന​​ൽ ജെ​​റ്റ്​ പാ​​ക്ക്​ മു​​ത​​ൽ ഡ്രൈ​​വ​​റി​​ല്ലാ​​ത്ത സ്വ​​യം നി​​യ​​ന്ത്രി​​ത കാ​​ർ വ​​രെ അ​​വ​​ത​​രി​​പ്പി​​ച്ചി​ട്ടു​ണ്ട്.

മെ​​ഡി​​ക്ക​​ൽ ഡ്രോ​​ണു​​ക​​ൾ, ഇ​​ല​​ക്​​​ട്രി​​ക്​ ബൈ​​ക്ക്, ഇ​​ല​​ക്​​​ട്രി​​ക്ക​​ൽ എ​​യ​​ർ ക്രാ​​ഫ്​​​റ്റു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം കാ​​ണാം. നി​​ർ​​മി​​ത ബു​​ദ്ധി ഉ​​പ​​യോ​​ഗി​​ച്ച്​ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്വ​​യം നി​​യ​​ന്ത്രി​​ത വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പ്രോ​​ട്ടോ ടൈ​​പ്പാ​​ണ്​ ഇ​​വി​​ടെ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ഈ ​വ​ർ​ഷം അ​വ​സാ​നം പു​റ​ത്തി​റ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ്വ​യം നി​യ​​ന്ത്രി​ത ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ളെ കു​റി​ച്ചും ഇ​വി​ടെ വി​വ​രി​ക്കു​ന്നു. ആ​ർ.​ടി.​എ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക്​ പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ അ​വാ​ർ​ഡും ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTABarcelona
News Summary - RTA shines in Barcelona
Next Story