വേഗപരിധി കുറച്ച റോഡുകൾ തിരിച്ചറിയാൻ നിറം മാറ്റം
text_fieldsദുബൈ: ഉൗദ് മേത്ത സ്ട്രീറ്റിലെ ബു കദ്റാ ഇൻറർ ചേഞ്ചിലേക്കും ദുബൈ അൽ െഎൻ സ്ട്രീറ്റിലുമെല്ലാം വണ്ടിയോടിക്കുേമ്പാൾ ചുവന്ന പരവതാനി വിരിച്ചതു പോലെ തോന്നും റോഡുകൾ കണ്ടാൽ. ചുവന്ന ചായം പൂശി മനോഹരമാക്കിയ റോഡുകൾ. പരമാവധി വേഗത 100ൽനിന്ന് 80 ആക്കി കുറച്ച റോഡുകൾ യാത്രക്കാർക്ക് പെെട്ടന്ന് തിരിച്ചറിയാനും സുരക്ഷിതമായി യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഇൗ നിറം മാറ്റം.
എല്ലാവർക്കും സുരക്ഷിതവും സുഗമവുമായ യാത്ര എന്ന റോഡ് ഗതാഗത അതോറിറ്റിയുടെ ദർശനത്തിെൻറ ഭാഗമാണ് ഇൗ സംവിധാനമെന്ന് സി.ഇ.ഒ മൈത ബിൻ അദാഇ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നിറംമാറ്റം 120 ൽ നിന്ന് വേഗത 100കിലോ മീറ്ററാക്കി കുറച്ച ശൈഖ് സായിദ് റോഡിലും ജബ്യ അലി ലെഹ്ബാബ് റോഡിലും നടപ്പാക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
