Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ: പഠനോപകരണങ്ങൾ...

ദു​ബൈ: പഠനോപകരണങ്ങൾ നൽകി​ ആർ.ടി.എ

text_fields
bookmark_border
ദു​ബൈ: പഠനോപകരണങ്ങൾ നൽകി​ ആർ.ടി.എ
cancel
camera_alt

ബാ​ക്​ ടു ​സ്കൂ​ൾ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ.​ടി.​എ ന​ട​ത്തി​യ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം

ദു​ബൈ: ബാ​ക്​ ടു ​സ്കൂ​ൾ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക്​ സ്കൂ​ൾ ബാ​ഗു​ക​ൾ ഉ​ൾ​പ്പെ​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്, ദു​ബൈ പൊ​ലീ​സി​ന്‍റെ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി ഡി​പാ​ർ​ട്ട്​​മെ​ന്‍റ്, ദു​ബൈ മെ​ട്രോ, ട്രാം ​ഓ​പ​റേ​റ്റ​ർ കി​യോ​ലി​സ്​ എം.​എ​ച്ച്​.​ഐ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ബാ​ഗു​ക​ൾ, ഡ്രോ​യി​ങ്​ ബു​ക്കു​ക​ൾ, എ​ഴു​താ​നു​ള്ള പു​സ്ത​ക​ങ്ങ​ൾ, പെ​ൻ​സി​ലു​ക​ൾ, പേ​ന​ക​ൾ, സ്​​കെ​യി​ലു​ക​ൾ തു​ട​ങ്ങി​യ​വ​ കു​ട്ടി​ക​ൾ​ക്ക്​ സ​മ്മാ​നി​ച്ചു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച ബാ​ക്​ ടു ​സ്കൂ​ൾ സം​രം​ഭ​ത്തി​ലൂ​ടെ എ​മി​റേ​റ്റി​ലു​ട​നീ​ളം നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ചേ​ർ​ന്ന്​ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ്​ സ​ഹാ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു​ണ്ട്. ആ​ഗ​സ്റ്റ്​ 28നാ​ണ്​ യു.​എ.​ഇ​യി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaistudentsrtastudy materials
News Summary - RTA provided study materials
Next Story