അനാഥക്കുട്ടികൾക്ക് പെരുന്നാൾ സമ്മാനവുമായി ആർ.ടി.എ
text_fieldsഅനാഥക്കുട്ടികളെ പെരുന്നാൾ വസ്ത്രം എടുക്കാൻ സഹായിക്കുന്ന വളൻറിയർമാർ
ദുബൈ: അനാഥക്കുട്ടികൾക്ക് പെരുന്നാൾസമ്മാനമൊരുക്കി ദുബൈ ആർ.ടി.എ. വസ്ത്രങ്ങളും ഷോപ്പിങ് വൗച്ചറുകളുമാണ് കുട്ടികൾക്ക് നൽകിയത്. എമിറേറ്റ്സ് റെഡ് ക്രസൻറ്, ലാൻഡ്മാർക്ക് ഗ്രൂപ്പിെൻറ ബേബി ഷോപ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. മിർദിഫ് സിറ്റി സെൻററിലാണ് കുട്ടികൾക്ക് പെരുന്നാൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കിയത്.
ദുബൈയിലെ എമിറേറ്റ്സ് റെഡ് ക്രസൻറിൽ ഷോപിങ് വൗചറുകൾ വിതരണം ചെയ്തു. സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആർ.ടി.എ അതീവ ശ്രദ്ധാലുവാണെന്നും സന്നദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ആർ.ടി.എ മാർക്കറ്റിങ് കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ റൊവ്ദാ അൽ മെഹ്രിസി പറഞ്ഞു. മുമ്പും ഈദ് ദിനങ്ങളിൽ സർപ്രൈസ് ഗിഫ്റ്റുകളും ആശംസകളുമായി ആർ.ടി.എയും റെഡ് ക്രസൻറും സജീവമായിരുന്നു.