എ.ഐ പദ്ധതികളുടെ പ്രദർശനം ഒരുക്കി ആർ.ടി.എ
text_fieldsദുബൈ റോഡ് ഗതാഗത അതോറിറ്റി ഒരുക്കിയ എ.ഐ പദ്ധതികളുടെ പ്രദർശനം
ദുബൈ: നിർമിതബുദ്ധി സാങ്കേതികവിദ്യ (എ.ഐ) ഉപയോഗപ്പെടുത്തുന്ന വിവിധ സംരംഭങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജി 2030 നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം ഒരുക്കിയത്. ജീവനക്കാരെയും ആർ.ടി.എയുടെ തന്ത്രപ്രധാന പങ്കാളികളെയും സേവനങ്ങൾ നടപ്പിലാക്കുന്നതിൽ എ.ഐയുടെ പങ്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്.
ഒരാഴ്ച നീളുന്ന എക്സിബിഷൻ ആർ.ടിയുടെ ഹെഡ്ക്വാർട്ടേഴ്സിലാണ് അരങ്ങേറിയത്. 11 നിർമിതബുദ്ധി സംരംഭങ്ങൾ പരിചയപ്പെടുത്തുന്ന പ്ലാറ്റ്ഫോം പ്രദർശനത്തിൽ ഒരുക്കി. ഡ്രൈവർമാരും കൺട്രോൾ സെന്ററും തമ്മിലെ ആശയവിനിമയം എളുപ്പമാക്കാൻ സജ്ജമാക്കിയ ബസ് ഡ്രൈവേഴ്സ് സപ്പോർട്ട് സിസ്റ്റം: കൺട്രോൾ ആൻഡ് ഓപറേഷൻ സെന്റർ, ദുബൈ മെട്രോ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കൺസെംഷൻ ഫോർകാസ്റ്റ് ഡാഷ്ബോർഡ്, ‘മദീനതീ’ പദ്ധതി തുടങ്ങിയ വിവിധ സംരംഭങ്ങൾ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

