Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ർ.​ടി.​എ പു​തി​യ...

ആ​ർ.​ടി.​എ പു​തി​യ അ​തി​വേ​ഗ പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു

text_fields
bookmark_border
ആ​ർ.​ടി.​എ പു​തി​യ അ​തി​വേ​ഗ പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു
cancel
camera_alt

ദു​ബൈ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി​യി​ലെ സെ​യ്​​ഹ്​ ശു​ഐ​ബി​ൽ തു​റ​ന്ന പു​തി​യ അ​തി​വേ​ഗ പ​രി​ശോ​ധ​ന കേ​ന്ദ്രം

ദു​ബൈ: റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ)​യു​ടെ പു​തി​യ അ​തി​വേ​ഗ പ​രി​ശോ​ധ​ന, ര​ജി​സ്​​ട്രേ​ഷ​ൻ കേ​ന്ദ്രം ദു​ബൈ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി​യി​ലെ സെ​യ്​​ഹ്​ ശു​ഐ​ബി​ൽ തു​റ​ന്നു. 500 വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളു​മാ​യാ​ണ്​ കേ​ന്ദ്രം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചും ലൈ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് മൂ​ന്നും അ​ട​ക്കം എ​ട്ട്​ ടെ​സ്റ്റി​ങ്​ ലൈ​നു​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. വി​പു​ല​മാ​യ പ​രി​ശോ​ധ​ന​ക്ക്​ ഒ​രി​ട​ത്ത്​ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ലൈ​റ്റ്, ഹെ​വി മെ​ക്കാ​നി​ക്ക​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി മൊ​ബൈ​ൽ ടെ​സ്റ്റി​ങ്​ സേ​വ​ന​വും കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വി.​ഐ.​പി ലൈ​നി​ലൂ​ടെ വേ​ഗ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. കേ​ന്ദ്ര​ത്തി​ൽ ന​മ്പ​ർ പ്ലേ​റ്റ് ഫാ​ക്ട​റി​യും ലൈ​റ്റ്, ഹെ​വി വാ​ഹ​ന​ങ്ങ​ൾ ന​ന്നാ​ക്കു​ന്ന​തി​നു​ള്ള വ​ർ​ക്ക് ഷോ​പ്പും ഉ​ണ്ട്. രാ​വി​ലെ ഏ​ഴു​മു​ത​ൽ 10.30വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന സ​മ​യം.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പ​രി​ശോ​ധ​ന​ക്കും ര​ജി​സ്​​ട്രേ​ഷ​നും കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സം​വി​ധാ​നം ഒ​രു​ക്കി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കേ​ന്ദ്ര​ത്തി​ൽ എ​ല്ലാ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ​യും ടെ​സ്റ്റി​ങ്, ലൈ​സ​ൻ​സി​ങ്​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. പൊ​തു​സ​മൂ​ഹ​ത്തി​ന്​ ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ ഒ​രു​ക്കു​ന്ന​തി​ന്​ ആ​ർ.​ടി.​എ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​​ണെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സെ​യ്​​ഹ്​ ഷു​ഐ​ബി​ൽ കേ​ന്ദ്രം തു​റ​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ലൈ​സ​ൻ​സി​ങ്​ ഏ​ജ​ൻ​സി സി.​ഇ.​ഒ അ​ബ്​​ദു​ല്ല യൂ​സു​ഫ്​ അ​ൽ അ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTAhigh-speed inspection center
News Summary - RTA opens new high-speed inspection center
Next Story