ആർ.ടി.എ അഞ്ച് പുതിയ ബസ് റൂട്ടുകൾകൂടി തുറക്കുന്നു
text_fieldsദുബൈ: റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അഞ്ച് പുതിയ ബസ് റൂട്ടുകൾകൂടി തുറക്കുന്നു. ആറ് റൂട്ടുകൾ വികസിപ്പിക്കുകയും ഒരെണ്ണം റദ്ദാക്കുകയും ചെയ്യും. ജൂൺ ഒന്ന് മുതലാണ് ഇത് നിലവിൽ വരുന്നത്.
പുതുതായി തുറക്കുന്ന ബസ് റൂട്ടുകൾ:
ഊദ് മേത്തയിൽനിന്ന് അൽ സഫയയിലേക്ക് 20 മിനിറ്റിെൻറ ഇടവേളയിൽ ബസ് (റൂട്ട് 14)
ഊദ് മേത്തയിൽനിന്ന് അൽ നഹ്ദ 1ലേക്ക് 30 മിനിറ്റിെൻറ ഇടവേളയിൽ (റൂട്ട് 23)
ഊദ് മേത്തയിൽനിന്ന് ബിസിനസ് ബേയിലേക്ക് 20 മിനിറ്റ് ഇടവേളയിൽ (റൂട്ട് 26)
ഡി.ഐ.പി മെട്രോ സ്റ്റേഷനിൽനിന്ന് ഡി.ഐ.പി കോംപ്ലക്സ് 2േലക്ക് 30 മിനിറ്റ് ഇടവേളയിൽ (റൂട്ട് എഫ് 50)
ഡി.ഐ.പി മെട്രോ സ്റ്റേഷനിൽനിന്ന് ഡി.ഐ.പി കോംപ്ലക്സ് 2േലക്ക് 20 മിനിറ്റ് ഇടവേളയിൽ
(റൂട്ട് എഫ് 51)
(എഫ് 50, 51 റൂട്ടുകൾ ദേര, ബർദുബൈ ഭാഗത്തേക്കും സർവിസ് നടത്തും).
വികസിപ്പിച്ച റൂട്ടുകൾ:
റൂട്ട് 20: വർസാനിലെ ൈഫ്ല ദുബൈ ഹെഡ് ഓഫിസ് വരെ
റൂട്ട് എഫ് 09: കൂടുതൽ മേഖലകളിൽ സർവിസ് നടത്തും. അൽ വാസൽ പാർക്കിലേക്ക് സർവിസില്ല
റൂട്ട് എഫ് 14, എഫ് 19, എഫ് 19 ബി: ബിസിനസ് ബേ ബസ് സ്റ്റേഷനിലേക്ക് നീട്ടി
റൂട്ട് എക്സ് 23: തിരക്കില്ലാത്ത സമയത്തും ഊദ് മേത്ത സ്റ്റേഷനിലേക്ക് സർവിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

