കാലാവസ്ഥ പ്രവചനം; ആർ.ടി.എയും എൻ.സി.എമ്മും ധാരണയിൽ
text_fieldsവിവര കൈമാറ്റത്തിന് ആർ.ടി.എയും എൻ.സി.എമ്മും കരാർ ഒപ്പുവെക്കുന്നു
ദുബൈ: കാലാവസ്ഥ പ്രവചനവും നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്ര (എൻ.സി.എം) വുമായി കരാറിൽ ഒപ്പുവെച്ചു.
ആർ.ടി.എ കോർപറേറ്റ് നയ, നിയന്ത്രണ വിഭാഗം സി.ഇ.ഒ മുന അബ്ദുൽ റഹ്മാൻ അൽ ഉസൈമിയും ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ ജനറലും വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈസേഷൻ പ്രസിഡന്റുമായ ഡോ. അബ്ദുല്ല അഹ്മദ് അൽ മൻദൂസ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ദുബൈയിൽ നടന്ന ദുബൈ ഇന്റർനാഷനൽ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിലായിരുന്നു കരാർ ഒപ്പുവെക്കൽ.
കാലാവസ്ഥ പ്രവചനവും മുന്നറിയിപ്പ് സംവിധാനങ്ങളും സജീവവും ഫലപ്രദവുമായി ഉപയോഗിക്കുന്നതിന് എൻ.സി.എമ്മിന്റെ ഡേറ്റകൾ ആർ.ടി.എയുടെ എന്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി സംയോജിപ്പിക്കുന്നതിനൊപ്പം വൈദഗ്ധ്യങ്ങളും വിവരങ്ങളും കൈമാറ്റം ചെയ്യുന്നതിലാണ് കരാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കൃത്യമായ കാലാവസ്ഥ, ഭൂകമ്പ വിവരങ്ങൾ നൽകുന്നതിൽ എൻ.സി.എമ്മിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിൽ ഒരു നാഴികക്കല്ലാണ് ധാരണപത്രം അടയാളപ്പെടുത്തുന്നതെന്ന് അൽ മൻദൂസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

