Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറൂട്ട്​ 2020ക്ക്​...

റൂട്ട്​ 2020ക്ക്​ വേണ്ടി തയാറാക്കുന്ന ട്രെയിനുകൾ ആർ.ടി.എ അധികൃതർ പരിശോധിച്ചു

text_fields
bookmark_border
റൂട്ട്​ 2020ക്ക്​ വേണ്ടി തയാറാക്കുന്ന ട്രെയിനുകൾ ആർ.ടി.എ അധികൃതർ പരിശോധിച്ചു
cancel
camera_alt??.??.? ???????????? ???????? ?????????????

ദുബൈ: യു.എ.ഇയുടെ സുപ്രധാന മെട്രോ റെയിൽ മേഖലകളിലൊന്നാവാൻ ഒരുങ്ങുന്ന റൂട്ട്​ 2020ക്ക്​ വേണ്ടി പോളണ്ടിലെ നിർമാണ ശാലയിൽ നിർമിച്ചു വരുന്ന ട്രെയിനുകളും യന്ത്രങ്ങളും ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അധികൃതർ പരിശോധിച്ചു.

ഉന്നത നിലവാരവും യഥാസമയംപദ്ധതി പൂർത്തിയാക്കുക എന്ന ലക്ഷ്യവും കാത്തുസൂക്ഷിക്കുന്നതി​​െൻറ ഭാഗമായിട്ടാണ്​ പരിശോധന നടത്തിയത്​.
ഉപയോഗിക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്തൽ പദ്ധതിയുടെ ലക്ഷ്യമായിരുന്നുവെന്ന്​ ആർ.ടി.എ റെയിൽ ഏജൻസി വിഭാഗം സി.ഇ.ഒ അബ്​ദുൽ മുഹ്സിൻ ഇബ്രാഹിം യൂനുസഫ്​ അറിയിച്ചു.

ഉന്നത അന്താരാഷ്​ട്ര നിലവാരം പുലർത്തുന്നതും സുരക്ഷാ-ഗുണമേൻമാ പരിശോധനകൾ നിർവഹിച്ചതുമായ ഉപകരണങ്ങളും വസ്​തുക്കളുമാണ്​ ദുബൈ മെട്രോ ട്രെയിൻ നിർമാണത്തിന്​ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക സഞ്ചാരികൾ യു.എ.ഇയിലേക്ക്​ ഒഴുകുന്ന എക്​സ്​പോ2020​​െൻറ ഭാഗമായി ഉയരുന്ന റൂട്ട്​ 2020ക്ക്​ നാടി​​െൻറ പൊതുഗതാഗത മേഖലയിൽ നിർണായക പങ്കുവഹിക്കുവാനുണ്ട്​.വിവിധ രാജ്യങ്ങളിൽ ആർ.ടി.എക്കു വേണ്ടി നിർമാണ^കരാർ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിലെല്ലാം പുരോഗതിയും ഉന്നത ഗുണമേൻമയും ഉറപ്പുവരുത്താൻ ആർ.ടി.എ പരിശോധനകളും സന്ദർശനങ്ങളും നടത്തിവരുന്നതായും യൂനുസ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsrta metro inspection
News Summary - rta metro inspection-uae-gulf news
Next Story