ജുമൈറ സ്ട്രീറ്റിൽ ഗതാഗതം തടസ്സപ്പെട്ടേക്കുമെന്ന് ആർ.ടി.എ
text_fieldsദുബൈ: എമിറേറ്റിലെ ജുമൈറ സ്ട്രീറ്റിൽ മൂന്ന് ദിവസം ഗതാഗത തടസ്സമുണ്ടായേക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. അൽ മനാറ സ്ട്രീറ്റിനും ഉമ്മു അൽ ഷൈഫ് റോഡിനുമിടയിൽ നവീകരണ പ്രവൃത്തി നടക്കുന്നതുമൂലമാണ് ശനി മുതൽ തിങ്കൾ വരെ ഗതാഗത തടസ്സം ഉണ്ടാവുക. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മുതൽ പുലർച്ചെ അഞ്ചു വരെ ഗതാഗതം തടസ്സപ്പെട്ടേക്കുമെന്ന് ആർ.ടി.എ അറിയിച്ചു. ആഗസ്റ്റ് 17 മുതൽ 19 വരെ അൽ മനാര സ്ട്രീറ്റ്, അൽ തന്യ സ്ട്രീറ്റ് ജങ്ഷനുകളിൽ ഇരു ദിശയിലേക്കുമുള്ള റോഡുകളിൽ നവീകരണ പ്രവൃത്തി നടക്കും. കൂടാതെ മെർക്കാട്ടോക്ക് സമീപം ഇരു ദിശയിലേക്കുള്ള റോഡുകളിൽ ആഗസ്റ്റ് 24 മുതൽ 26 വരെയും അറ്റകുറ്റപ്പണി നടത്തും. ഡ്രൈവർമാർ ട്രാഫിക് സിഗ്നലുകൾ പിന്തുടർന്ന് ബദൽ റോഡുകൾ ഗതാഗതത്തിനായി ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

