സ്വയം ചാലക വാഹന ലക്ഷ്യം സാധ്യമാക്കാൻ ആർ.ടി.എക്ക് ബഹുമുഖ പദ്ധതികൾ
text_fieldsദുബൈ: 2030 ആകുേമ്പാഴേക്കും 25 ശതമാനം വാഹനങ്ങൾ ഡ്രൈവർ ഇല്ലാതെ സഞ്ചരിക്കുന്നതാവണം എന്ന ദുബൈയുടെ പ്രഖ്യാപിത ലക്ഷ്യം സാധ്യമാക്കുന്നതിന് റോഡ് ഗതാഗത അതോറിറ്റിയുടെ ബഹുമുഖ പദ്ധതികൾ. മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാർ നിയന്ത്രണത്തിലെ ഏജൻസി നടപ്പാക്കുന്ന പദ്ധതി യു.എ.ഇ ൈവസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ സ്മാർട്ട് ഗതാഗത ദർശനങ്ങളിൽ ഉൗന്നിയാണ് തയ്യാറാക്കിയത്.
പൊതു മേഖലയിൽ നടപ്പാക്കുന്നു എന്നതിനു പുറമെ ട്രെയിൻ, ബസ്, ജല ഗതാഗതം, ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിങ്ങനെ എല്ലാ ഗതാഗത മാർഗങ്ങളിലും ഡ്രൈവർരഹിത സഞ്ചാരം ഒരുക്കുന്നതും ദുബൈ മോഡലിനെ വേറിട്ടു നിർത്തുന്നതെന്ന് ആർ.ടി.എ ചെയർമാൻ മത്തർ അൽ തയർ ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങൾ പരിമിതമായ മേഖലയിൽ മാത്രമാണ് ഇവ ചെയ്യുന്നത്.
സ്വയം ചാലക വാഹനങ്ങൾക്കായി നിയമനിർമാണം നടത്താനും, അത്തരം വാഹനങ്ങൾ പരീക്ഷിക്കാനും ലൈസൻസ് നൽകാനും നിയമാവലി തയ്യാറാക്കാനും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനും നടപടികൾ സ്വീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. സാേങ്കതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇ മാപ്പുകളും തയ്യാറാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
