പതിവായി മെട്രോ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് ആർ.ടി.എയുടെ ലാപ്ടോപ്
text_fieldsആർ.ടി.എ അധികൃതർ വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നു
ദുബൈ: സ്കൂളിലും സർവകലാശാലകളിലും എത്താൻ മെട്രോയും ട്രാമും പതിവായി ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) സൗജന്യ ലാപ്ടോപ്പുകൾ നൽകി. പുതിയ അക്കാദമിക വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കിയത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പിന്തുണക്കുന്ന ആർ.ടി.എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതിയെന്നും യുവാക്കളെയും വിദ്യാർഥികളെയും മെട്രോ, ട്രാം, ബസ്, സമുദ്രഗതാഗത സംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കലാണ് ഇതിെൻറ ലക്ഷ്യമെന്നും ആർ.ടി.എ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ റൗദ അൽ മഹ്രിസി പറഞ്ഞു. നീല നോൽ കാർഡുള്ള വിദ്യാർഥികൾക്ക് 50 ശതമാനം നിരക്കിളവ് ആർ.ടി.എ നൽകുന്നു. മുതിർന്ന ഇമാറാത്തികൾക്കും താമസക്കാർക്കും ദൃഢനിശ്ചയ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും സൗജന്യയാത്രക്ക് പദ്ധതിയും നിലവിലുണ്ട്.

