Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബസ്​ ഡ്രൈവർക്ക്​...

ബസ്​ ഡ്രൈവർക്ക്​ ആർ.ടി.എയുടെ ആദരം

text_fields
bookmark_border
ബസ്​ ഡ്രൈവർക്ക്​ ആർ.ടി.എയുടെ ആദരം
cancel
camera_alt

ബസ്​ ഡ്രൈവർക്ക്​ ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ സർട്ടിഫിക്കറ്റ്​ സമ്മാനിക്കുന്നു

ദുബൈ: തിരക്കേറിയ നഗരത്തിൽ കാഴ്ചപരിമിതിയുള്ള യാത്രക്കാരനെ ബസ്​ സ്​റ്റോപ്പിലേക്ക്​ വരാൻ സഹായിച്ച ബസ്​ ഡ്രൈവറെ ആദരിച്ച്​ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ആർ.ടി.എ ബസ്​ ഡ്രൈവറായ നഈം അബ്ബാസ്​ മുഹമ്മദ്​ ഇഖ്​ബാലിനാണ്​ ആദരം ലഭിച്ചത്​. ഇദ്ദേഹത്തിന്‍റെ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തുടർന്ന്​ ആർ.ടി.എ ആസ്ഥാനത്ത്​ നടന്ന ചടങ്ങിൽ ഡ്രൈവർക്ക്​ ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ അഭിനന്ദന സർട്ടിഫിറ്റ്​ സമ്മാനിച്ചു. ഇദ്ദേഹത്തിന്‍റെ പ്രവൃത്തി ഏറെ സന്തോഷമുളവാക്കുന്നതാണെന്ന്​​ ആർ.ടി.എ ചെയർമാൻ വ്യക്​തമാക്കി. ഡ്രൈവറെ ആദരിക്കുന്ന വീഡിയോയും ആർ.ടി.എ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​.

രണ്ട്​ ദിവസം മുമ്പാണ്​ തിരക്കേറിയ റോഡിൽ ബസ്​ ഓടിച്ചുകൊണ്ടിരിക്കെ​ കാഴ്ചപരിമിതിയുള്ള ഒരാൾ ബസ്​ മുറിച്ച്​ കടക്കാൻ പ്രയാസപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന്​ മുഹമ്മദ്​ പറഞ്ഞു. ഉടൻ ബസ്​ അരികിലേക്ക്​ മാറ്റി നിർത്തിയ ശേഷം അയാളുടെ കൈപ്പിടിച്ച്​ റോഡ്​ മുറിച്ചു കടക്കാൻ സഹായിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ആരാണ്​ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതെന്നത്​ വ്യക്​തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rtagulfnewsUAE
News Summary - RTA honors bus driver
Next Story