Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവഴിയാ​ത്രക്കാർക്ക്​​...

വഴിയാ​ത്രക്കാർക്ക്​​ നോമ്പുതുറ പൊതികളുമായി റോഡ്​ ഗതാഗത അതോറിറ്റി

text_fields
bookmark_border
വഴിയാ​ത്രക്കാർക്ക്​​ നോമ്പുതുറ പൊതികളുമായി റോഡ്​ ഗതാഗത അതോറിറ്റി
cancel

ദുബൈ: നോമ്പു തുറ സമയത്ത്​ വഴിയിൽ പെട്ടുപോകുന്ന യാത്രക്കാർക്ക്​ ഭക്ഷണപ്പൊതി ഒരുക്കി റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ​യു.എ.ഇ ഫുഡ്​ ബാങ്കും ബൈത്ത്​ അൽ ഖൈർ സൊസൈറ്റിയുമായി സഹകരിച്ച്​ 4000 നോമ്പു തുറ കിറ്റുകളാണ്​ ദിവസേന വിതരണം ചെയ്യുക.  ഒമ്പത്​ ബസ്​ ​സ്​റ്റേഷനുകളിലും നാല്​ മെട്രോ സ്​റ്റേഷനുകളിലുമാണ്​ ഇൗ സംവിധാനമൊരുക്കുക. ഇതിനു പുറമെ നിരവധി ട്രാഫിക്​ ജങ്​ഷനുകളിലും അൽ ഇഹ്​സാൻ ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന്​ നോമ്പുതുറ ഭക്ഷണം വിതരണം ചെയ്യും.

നോമ്പുതുറ സമയത്തിനകം ലക്ഷ്യസ്​ഥാനത്ത്​ പാഞ്ഞെത്താൻ യാത്രികർ തിടുക്കപ്പെടുന്നത്​ ഒഴിവാക്കാൻ ഇതു വഴി സാധിക്കും. റമദാനിൽ തുടർച്ചയായി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന അതോറിറ്റി യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽനഹ്​യാൻ ആഹ്വാനം ചെയ്​ത ദാന വർഷത്തിലെ റമദാനിൽ പ്രത്യേക പദ്ധതികളും ആസൂത്രണം ചെയ്യുന്നതായി മാർക്കറ്റിംഗ്​ വിഭാഗം ഡയറക്​ടർ ​മൊഅസ്സ അൽ മറി വ്യക്​തമാക്കി. 

​യു.എ.ഇ ഫുഡ്​ ബാങ്കുമായി ചേർന്ന്​ മീൽസ്​ ഒാൺ വീൽസ്​ പദ്ധതി പ്രകാരം ഹത്തയിലും മറ്റു പ്രദേശങ്ങളിലും നിർധന കുടുംബങ്ങൾക്ക്​ ഭക്ഷണമെത്തിച്ചു നൽകും. ആവശ്യക്കാരായ കുടുംബങ്ങൾക്ക്​ റമദാനിൽ വേണ്ട പലവ്യഞ്​ജന വസ്​തുക്കളും വിതരണം ചെയ്യുന്നുണ്ട്​. വനിതാ ടാക്​സി ഡ്രൈവർമാർക്കും ആർ.ടി.എ ജീവനക്കാർക്കുമായി വനിതാ വിഭാഗം നോമ്പുതുറ ഒരുക്കുന്നുണ്ട്​. 100 കുഞ്ഞുങ്ങൾക്ക്​ സന്തോഷ പൂർവം ഇൗദ്​ ആഘോഷിക്കാൻ അവസരമൊരുക്കുകയാണ്​ മറ്റൊരു പദ്ധതി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RTA food Distribution
Next Story