Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്യൂ ആർ കോഡ്​ വഴി...

ക്യൂ ആർ കോഡ്​ വഴി പാർക്കിങ്​ ഫീസടക്കാൻ സൗകര്യമൊരുക്കി ആർ.ടി.എ

text_fields
bookmark_border
ക്യൂ ആർ കോഡ്​ വഴി പാർക്കിങ്​ ഫീസടക്കാൻ സൗകര്യമൊരുക്കി ആർ.ടി.എ
cancel

ദു​ബൈ: ദു​ബൈ​യി​ലെ പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ക്യൂ ​ആ​ർ കോ​ഡ്​ വ​ഴി പാ​ർ​ക്കി​ങ്​ ഫീ​സ​ട​ക്കാ​ൻ സൗ​ക​ര്യം. നി​ല​വി​ലു​ള്ള പാ​ർ​ക്കി​ങ്​ പേ​മെൻറ്​ മെ​ഷീ​നു​ക​ളി​ലാ​ണ്​ ​ഇ​തി​നു​ള്ള സൗ​ക​ര്യം ആ​ർ.​ടി.​എ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്​്. 'ആ​പ്​ ക്ലി​പ്​​സ്​' എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന സം​വി​ധാ​നം ഐ ​ഫോ​ൺ ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ ല​ഭി​ക്കു​ക.

കൂ​ടു​ത​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളും എ​സ്.​എം.​എ​സ്​ വ​ഴി​യാ​ണ്​ പാ​ർ​ക്കി​ങ്​ ഇ​ടു​ന്ന​ത്. എ​സ്.​എം.​എ​സ്​ വ​ഴി പാ​ർ​ക്കി​ങ്​ ഇ​ടു​േ​മ്പാ​ൾ 30 ഫി​ൽ​സ്​ അ​ധി​ക​മാ​യി ന​ൽ​കേ​ണ്ടി​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, ​പാ​ർ​ക്കി​ങ്​ മെ​ഷീ​ൻ വ​ഴി ഫീ​സ​ട​ച്ചാ​ൽ ഈ ​തു​ക ലാ​ഭി​ക്കാം. ദു​ബൈ​യി​ലെ 70 ശ​ത​മാ​നം മെ​ഷീ​നു​ക​ളി​ലും ക്യൂ ​ആ​ർ കോ​ഡ്​ സ്​​റ്റി​ക്ക​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ​യി​ലും ഉ​ട​ൻ പ​തി​പ്പി​ക്കും. സ്​​കാ​ൻ ചെ​യ്​​ത ശേ​ഷം നോ​ൾ കാ​ർ​ഡോ നാ​ണ​യ​മോ വ​ഴി പ​ണ​മ​ട​ക്കാം.

ഐ ​ഫോ​ണി​ലെ ആ​പ്പി​ൾ പേ ​വ​ഴി​യും അ​നാ​യാ​സം പ​ണ​മ​ട​ക്കാ​ൻ ക​ഴി​യും. ഇ​തി​നാ​യി പ്ര​ത്യേ​കം ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യേ​ണ്ട​തി​ല്ല എ​ന്ന​താ​ണ്​ മ​റ്റൊ​രു സ​വി​ശേ​ഷ​ത. പേ​പ്പ​ർ​ര​ഹി​ത ദു​ബൈ എ​ന്ന ആ​ശ​യ​ത്തി​ന്​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​ണ്​ പു​തി​യ സം​വി​ധാ​ന​മെ​ന്ന്​ ആ​ർ.​ടി.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QR code`RTA facilitatespayment of parking fees
Next Story