ആളില്ലാ വാഹനത്തിന് അഗ്നി പരീക്ഷ: റോഡ് സിഗ്നലുകൾ മറികടക്കുമോയെന്ന പരിശോധന ഉടൻ
text_fieldsദുബൈ: തനിയെ ഒാടുന്ന വാഹനങ്ങൾ നിറയുന്ന ആദ്യ നഗരമെന്ന ഖ്യാതിയിലേക്ക് ദുബൈ ഒരു ചുവടുകൂടി അടുക്കുന്നു. ട്രാഫിക് സിഗ്നലുകൾ മറികടന്ന് ഒാടുന്ന സ്വയം നിയന്ത്രിത വാഹനത്തിെൻറ പരീക്ഷണം ഉടൻ നടക്കും. ദുബൈ റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പരീക്ഷണം നടത്തുന്നത്. ബുർജ് പാർക്കിലെ ഭൂഗർഭ പാർക്കിംഗ് സൗകര്യത്തിൽ നിന്ന് ദുബൈ മാളിലേക്കും തിരിച്ചുള്ള 550 മീറ്റർ ദൂരമാണ് പരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിൽ മൂന്ന് സിഗ്നൽ ലൈറ്റുകൾ മറികടക്കേണ്ടി വരും. കാൽനടക്കാർ, സൈക്കിൾ യാത്രികർ, മറ്റ് വാഹനങ്ങൾ എന്നിവക്കെല്ലാം ഒപ്പം ആളില്ലാ വാഹനങ്ങളുെയും യാത്ര സാധ്യമാക്കുന്ന പരീക്ഷണമാണിത്. സിഗ്നൽ ലൈറ്റുകളിൽ സ്ഥാപിക്കുന്ന സെൻസറുകളുമായി ആശയവിനിമയം നടത്തിയാണ് ഇതിെൻറ യാത്ര സുഗമമാക്കുന്നത്.
മാളിലെ ജീവനക്കാർക്ക് പോകാനും വരാനും സൗകര്യപ്പെടുന്ന രീതിയിലാണ് ഇതിെൻറ ഒാട്ടം ക്രമീകരിച്ചിരിക്കുന്നത്. ആറ് മുതൽ എട്ട് വരെ യാത്രികരെ ഉൾക്കൊള്ളും വിധമാണ് സ്വയം നിയന്ത്രിത വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം സ്വയം ഒാടുന്ന ബസ് ആർ.ടി.എ പരീക്ഷിച്ചിരുന്നു. ഇ.ഇസഡ്10 എന്ന് അറിയപ്പെടുന്ന ഇൗ ബസിന് മണിക്കൂറിൽ 10 മുതൽ 15 കിലോമീറ്റർ വരെയായിരുന്നു വേഗം. ഇത് ട്രാഫിക് സിഗ്നലുകളൊന്നും മറികടന്നിരുന്നില്ല. സാേങ്കതിക വിദ്യയുംഅടിസ്ഥാന സൗകര്യങ്ങളുടെ ക്രമീകരണങ്ങളും കൂട്ടിയോജിപ്പിച്ച് റോഡുകൾ മുറിച്ചു കടന്ന് നടത്തുന്ന ഇത്തരം പരീക്ഷണം ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്ന് ആർ.ടി.എ. ഡയറക്ടർ ജനറലും എക്സിക്യുട്ടീവ് ഡയറക്ടർ ബേർഡ് ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. ആർ.ടി.എ. രൂപപ്പെടുത്തിയ മാർഗനിർദേശങ്ങൾക്കനുസരിച്ച് പ്രത്യേകം തയാറാക്കിയ വഴിയിലൂടെയായിരിക്കും ഇൗ വാഹനം സഞ്ചരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
