2,520 പേർക്ക് റമദാൻ റേഷൻ വിതരണം ചെയ്ത് ആർ.ടി.എ
text_fieldsദുബൈ: സായിദ് ജീവകാരുണ്യ ദിനത്തോടനുബന്ധിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) 2,520 പേർക്ക് റമദാൻ റേഷൻ വിതരണം ചെയ്തു. ദുബൈ എമിറേറ്റിലെ സഹായം ആവശ്യമുള്ള കുടുംബങ്ങളെ തെരഞ്ഞെടുത്താണ് റേഷൻ എത്തിച്ചത്. പദ്ധതിയുടെ ഭാഗമായി 630 നോൽ കാർഡുകൾ വിതരണം ചെയ്തു.
ഇതുപയോഗിച്ച് വിവിധ സ്ഥാപനങ്ങളിൽനിന്ന് അവശ്യവസ്തുക്കൾ വാങ്ങാൻ സാധിക്കും. ആർ.ടി.എയുടെ മുതിർന്ന ഉദ്യോഗസ്ഥരും വിമൻസ് കമ്മിറ്റി അംഗങ്ങളും 58 സന്നദ്ധ പ്രവർത്തകരും പദ്ധതിയിൽ പങ്കാളികളായി. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് സായിദ് ജീവകാരുണ്യ ദിനം ആചരിക്കുന്നത്.


