Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​വി​ധ റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ആ​ർ.​ടി.​എ

text_fields
bookmark_border
ഗ​താ​ഗ​ത​ക്കു​രു​ക്ക്​ കു​റ​ക്കു​ന്ന​തും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​ണ്​ പ​ദ്ധ​തി​ക​ൾ
വി​വി​ധ റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ആ​ർ.​ടി.​എ
cancel
camera_alt

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡ്


ദു​ബൈ: എ​മി​റേ​റ്റി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). മ​ല​യോ​ര മേ​ഖ​ല​യാ​യ ഹ​ത്ത, ഊ​ദ്​ അ​ൽ മു​തീ​ന, അ​ൽ സു​ഫൂ​ഹ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ട്രാ​ഫി​ക്​ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​മി​റേ​റ്റി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. റോ​ഡു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കു​ക, ട്രാ​ഫി​ക്​ കു​രു​ക്ക്​ കു​റ​ക്കു​ക, സു​ര​ക്ഷാ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ്​ നി​ർ​മാ​ണം ന​ട​പ്പാ​ക്കി​യ​ത്.

ദു​ബൈ​യി​ലെ ന​ഗ​ര​വ​ത്ക​ര​ണ​വും നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ച്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന്​ ആ​ർ.​ടി.​എ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ട്രാ​ഫി​ക്​ ആ​ൻ​ഡ്​ റോ​ഡ്​​സ്​ ഏ​ജ​ൻ​സി സി.​ഇ.​ഒ ഹു​സൈ​ൻ അ​ൽ ബ​ന്ന പ​റ​ഞ്ഞു. ദു​ബൈ-​ഹ​ത്ത റോ​ഡി​ലെ ഹ​ത്ത സൂ​ഖ്​ റൗ​ണ്ട്അ​ബൗ​ട്ടി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്​ 60 ശ​ത​മാ​നം യാ​ത്രാ​സ​മ​യം കു​റ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​തേ റോ​ഡി​ൽ വാ​ദി ഹ​ബി​ന്​ സ​മീ​പം യു-​ടേ​ൺ നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഊ​ദ്​ അ​ൽ മു​തീ​ന-1​ൽ സ്​​ട്രീ​റ്റ്​ 31 റോ​ഡ്​ ഒ​റ്റ​പ്പാ​ത​യി​ൽ​നി​ന്ന്​ ഇ​ര​ട്ട​പ്പാ​ത​യാ​ക്കി​യ​താ​ണ്​ ന​വീ​ക​ര​ണം. ഗ​താ​ഗ​ത​ക്കു​രു​ക്ക്​ കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി വ​ഴി മ​ണി​ക്കൂ​റി​ൽ ഈ ​റോ​ഡി​ൽ ക​ട​ന്നു​പോ​കാ​വു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​കും. നേ​ര​ത്തേ 1200 വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ സ്ഥാ​ന​ത്ത്​ 2400 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പോ​കാ​ൻ സാ​ധി​ക്കും. അ​ൽ സു​ഫൂ​ഹ്​-1​ൽ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​മാ​ണ്​ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. സ്കൂ​ൾ പ​രി​സ​ര​മാ​യ ഇ​വി​ടെ കു​ട്ടി​ക​ളെ ഇ​റ​ക്കാ​നും കൊ​ണ്ടു​പോ​കാ​നും ഇ​ത്​ സൗ​ക​ര്യ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RTA completes various road development projects
Next Story