Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ മിസ്ഹാർ 4ലെ വികസന ജോലികൾ പൂർത്തിയാക്കി ആർ.ടി.എ

text_fields
bookmark_border
അൽ മിസ്ഹാർ 4-ൽ ട്യൂണിസ് സ്ട്രീറ്റിൽ നിന്ന് അമ്മാൻ സ്ട്രീറ്റിലേക്കുള്ള പാതയിലെ ജോലികളാണ്​ പൂർത്തിയാക്കിയത്​
അൽ മിസ്ഹാർ 4ലെ വികസന ജോലികൾ പൂർത്തിയാക്കി ആർ.ടി.എ
cancel

ദുബൈ: ദുബൈയിലെ അൽ മിസ്ഹാർ 4-ൽ ട്യൂണിസ് സ്ട്രീറ്റിൽ നിന്ന് അമ്മാൻ സ്ട്രീറ്റിലേക്കുള്ള പാതയിലെ ഗതാഗത വികസന ജോലികൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) വിജയകരമായി പൂർത്തിയാക്കി. ഒരു കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡിൽ നിലവിലുണ്ടായിരുന്ന രണ്ട് വരികൾക്ക് പുറമെ മൂന്നാമതൊരു ലെയ്ൻ കൂടി പുതുതായി കൂട്ടിച്ചേർത്തു. ഇതോടെ ഈ പാതയിലെ വാഹനശേഷി 50 ശതമാനം വർധിക്കുച്ചു. യാത്രാസമയം 25 ശതമാനം കുറയുകയും ചെയ്തു.

ദുബൈയിലെ ജനസംഖ്യാ-നഗര വളർച്ചക്ക്​ അനുസൃതമായി റോഡ് ശൃംഖലകൾ നവീകരിക്കുന്നതിനായി ആർ.ടി.എ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് വികസന ജോലികൾ പൂർത്തിയാക്കിയത്. ട്യൂണിസ് സ്ട്രീറ്റിൽ നിന്ന് അമ്മാൻ സ്ട്രീറ്റിലേക്ക് യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർക്കും, അൽ മിസ്ഹാർ, മുഹൈസ്​ന തുടങ്ങിയ സമീപ റെസിഡൻഷ്യൽ മേഖലകളിലെ താമസക്കാർക്കും ഈ വികസനം വലിയ യാത്രാസൗകര്യം പ്രദാനം ചെയ്യും.

അതേസമയം, പ്രധാന പാതകളിലെ തിരക്ക് ഒഴിവാക്കാൻ ആളുകൾ റെസിഡൻഷ്യൽ ഏരിയകളിലെ ചെറിയ റോഡുകൾ ഷോർട്ട്കട്ടുകളായി ഉപയോഗിക്കുന്നത് തടയാനുള്ള പ്രത്യേക പദ്ധതിയും ആർ.ടി.എ പരിശോധിച്ചു വരികയാണ്. ഈ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്ന പ്രദേശങ്ങളിൽ അൽ മിസ്ഹാർ 4-ഉം ഉൾപ്പെടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RTA completes development work at Al Mishar 4
Next Story