Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗതാഗതക്കുരുക്ക്...

ഗതാഗതക്കുരുക്ക് കുറക്കാൻ റോഡ് വികസന പദ്ധതികളുമായി ആർ.ടി.എ

text_fields
bookmark_border
ഗതാഗതക്കുരുക്ക് കുറക്കാൻ റോഡ് വികസന പദ്ധതികളുമായി ആർ.ടി.എ
cancel

ദുബൈ: നഗരത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി ഈ മാസം ദുബൈയിൽ ഉടനീളം വിപുലമായ റോഡ് വികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ).

ഇതിന്‍റെ ഭാഗമായി തിരക്കേറിയ ശൈഖ്​ സായിദ് റോഡിൽ ഹിസ്സ സ്ട്രീറ്റിൽ നിന്നും അബൂദബി ഭാഗത്തേക്ക് പ്രവേശിക്കുന്ന വരിയിൽ പുതിയൊരു ലൈൻ കൂടി ഉൾപ്പെടുത്തും.

ദുബൈയിലെ യാത്രാക്ലേശം പരിഹരിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി തയാറാക്കിയ ‘ജൂൺ 2026 ട്രാഫിക് ഇംപ്രൂവ്‌മെന്‍റ്​ പ്രോഗ്രാമിന്‍റെ’ ഭാഗമായാണ് ഈ പദ്ധതികൾ. നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നായ ഹിസ്സ സ്ട്രീറ്റിൽ നിന്ന് അബൂദബി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ വർധന കൈകാര്യം ചെയ്യാൻ പുതിയ ലൈൻ സഹായിക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കി.

ജൂൺ 12ന്​ ട്രേഡ് സെന്‍റർ സ്ട്രീറ്റ്, മറാസി ഡ്രൈവ് എന്നിവ കൂടിച്ചേരുന്ന ജങ്​ഷനിലെ ഗതാഗത ക്രമീകരണങ്ങൾ പരിഷ്കരിക്കും. എയർപോർട്ട് റോഡും ശൈഖ്​ മുഹമ്മദ് ബിൻ സായിദ് റോഡും ബന്ധിപ്പിക്കുന്ന സർവീസ് റോഡിലും മാറ്റങ്ങൾ വരുത്തും.

ജൂൺ 28ന്​ എമിറേറ്റ്സ് റോഡിനെയും ശൈഖ്​ സായിദ് ബിൻ ഹംദാൻ ആൽ നഹ്​യാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് തുറക്കും. ഇത് വില്ലനോവ, അറേബ്യൻ റാഞ്ചസ് 3 എന്നീ ജനവാസ മേഖലകളിലേക്കുള്ള യാത്ര എളുപ്പമാക്കും. ഇതേ ദിവസം തന്നെ ദുബൈ സ്റ്റുഡിയോ സിറ്റിക്കും മോട്ടോർ സിറ്റിക്കും ഇടയിലായി അൽ ഖുദ്​റ റോഡിനെയും ഹിസ്സ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു റോഡും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

ജൂൺ 30ന്​ ലത്തീഫ ബിൻത്​ ഹംദാൻ സ്ട്രീറ്റിൽ പുതിയൊരു ലൈൻ കൂടി കൂട്ടിച്ചേർക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rtagulfnewsUAEgulfnewsmalayalam
News Summary - RTA comes up with road development projects to reduce traffic congestion
Next Story