Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ സൗത്തിലേക്ക്​...

ദുബൈ സൗത്തിലേക്ക്​ ആർ.ടി.എയുടെ ബസ്​ സർവിസ്

text_fields
bookmark_border
ദുബൈ സൗത്തിലേക്ക്​ ആർ.ടി.എയുടെ ബസ്​ സർവിസ്
cancel
Listen to this Article

ദു​ബൈ: സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച്​ ദു​ബൈ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ദു​ബൈ സൗ​ത്തി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സ്​ തു​ട​ങ്ങും. ഡി.​എ​സ്​ 1 ബ​സാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. എ​ക്സ്​​പോ 2020 മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വി​സ്​ തു​ട​ങ്ങു​ക.

മേ​യ്​ 19 മു​ത​ൽ ബ​സ്​ ഓ​ടി​ത്തു​ട​ങ്ങും. രാ​വി​ലെ ആ​റു​ മു​ത​ൽ രാ​ത്രി 12 വ​രെ 90 മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​ക​ളി​ൽ ബ​സ്​ ഓ​ടും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി ജീ​വ​ന​ക്കാ​ർ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടു​ന്ന സ​ർ​വി​സാ​യി​രി​ക്കും ഇ​ത്. സ്വ​കാ​ര്യ മേ​ഖ​ല​യും അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ കൂ​ടു​ത​ൽ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ പ്ലാ​നി​ങ്​ ആ​ൻ​ഡ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ആ​ദി​ൽ ഷാ​ക്​​രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം, ബ​സ്​ സ​ർ​വി​സി​ന്‍റെ സാ​ധ്യ​ത തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ ഓ​രോ മേ​ഖ​ല​യി​ലേ​ക്കും സ​ർ​വി​സ്​ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTADubai Southbus service t
News Summary - RTA bus service to Dubai South
Next Story