സൂഖുൽ മർഫയിലേക്ക് പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ച് ആർ.ടി.എ
text_fieldsദുബൈ: റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുതിയ ബസ് റൂട്ട് ആരംഭിക്കാനും മൂന്ന് റൂട്ടുകളിലേക്കുള്ള സർവിസുകൾ മെച്ചപ്പെടുത്താനും തീരുമാനിച്ചു. എസ്.എം1 എന്ന് പേരിട്ട പുതിയ ബസ് റൂട്ട് ഗോൾഡ് സൂക്ക് ബസ്സ്റ്റേഷനിൽനിന്ന് ആരംഭിച്ച് ദേര ഐലൻഡിലെ സൂഖുൽ മർഫയിലേക്ക് എത്തിച്ചേരുന്നതാണ്. അൽ ഖലീജ് സ്ട്രീറ്റിലൂടെയാണ് ഇത് കടന്നുപോവുക. ഈ മാസം ഒമ്പത് മുതലാണ് സർവിസ് ആരംഭിക്കുന്നതെന്നും ഒാരോ മണിക്കൂറിലും റൂട്ടിൽ സർവിസുണ്ടാകുമെന്നും ആർ.ടി.എ അറിയിച്ചു.
ഇതിനൊപ്പം മൂന്ന് റൂട്ടുകളിലേക്ക് സർവിസുകൾ പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിസിനസ് ബേ ബസ് സ്റ്റേഷൻ ഭാഗത്തെ കടൽതീരം ഉൾക്കൊള്ളുന്ന രീതിയിൽ റൂട്ട് 14, ഇൻവെസ്റ്റ്മെൻറ് പാർക്ക് മെട്രോ സ്റ്റേഷന് സമീപമുള്ള റൂട്ട് എഫ് 51, താമസസ്ഥലങ്ങൾ ഉൾക്കൊള്ളുന്നതിനായി ഇമാർ സൗത്തിലെ റൂട്ട് എഫ് 55 എന്നിവയാണ് ക്രമീകരിക്കുക. ബസ് ശൃംഖല വിപുലീകരിക്കാനും മെട്രോ, ട്രാം, സമുദ്ര ഗതാഗത മാർഗങ്ങൾ തുടങ്ങിയ മറ്റ് പൊതു ഗതാഗത മാർഗങ്ങളുമായി ബസുകളുടെ സംയോജനം കൂട്ടാനുമാണ് ആർ.ടി.എ പരിശ്രമിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

