ആർ.ടി.എ 24x7 സ്മാർട്ട് സേവന കേന്ദ്രം തുറന്നു
text_fieldsദുബൈ: സമ്പൂർണ സ്മാർട്ട് സിറ്റിയാവാനുള്ള ദുബൈയുടെ കുതിപ്പിന് വേഗം വർധിപ്പിച്ച് റോഡ് ഗതാഗത അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്മാർട്ട് ഉപഭോക്തൃ സേവന കേന്ദ്രം തുറന്നു. ഉമ്മൽ റമൂൽ സെൻററിന് കീഴിൽ ആരംഭിച്ച കേന്ദ്രം ചെയർമാൻ മത്താർ അൽ തായർ ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് നഗരമാക്കി ദുബൈയെ മാറ്റുക എന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനങ്ങളുടെയും കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശങ്ങളുടെയും സാക്ഷാൽക്കാരമാണ് ആർ.ടി.എ ലക്ഷ്യമിടുന്നതെന്ന് മത്താർ അൽ തായർ പറഞ്ഞു.
സ്വയം പ്രവർത്തിപ്പിക്കാവുന്ന രണ്ട് കിയോസ്കുകളാണ് സെൻററിൽ ഉള്ളത്. ലൈസൻസിങ് മുതൽ എൻ.ഒ.സി വരെയുള്ള ആവശ്യങ്ങൾക്ക് ഇതു മുഖേന സേവനം തേടാം. സാലിക് കാർഡ് ടോപ് അപ്പ് ചെയ്യാനും മറ്റ് അനുബന്ധ ആവശ്യങ്ങളും ഇതിലെ സാധ്യമാവും. ആർ.ടി.എ സി.ഇ.ഒ യൂസുഫ് അൽ റിദ, എക്സി.ഡയറക്ടർ അഹ്മദ് മഹ്ബൂബ് എന്നിവർ കേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
