ആർ.എസ്.ആർ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
text_fieldsആർ.എസ്.ആർ സ്കോളർഷിപ് നേടിയ വിദ്യാർഥികൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ
സിങ്ങിനൊപ്പം
ദുബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ സിങ് നേതൃത്വം നൽകുന്ന ദുബൈയിലെ കായിക പരിശീലന സ്ഥാപനമായ റോബിൻസ് സ്പോർട്സ് റിലേഷൻസ് വിദ്യാർഥികൾക്ക് സ്കോളർഷിപ് വിതരണം ചെയ്തു.
ദുബൈ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ അൽമാക് ഗ്രൂപ് ചെയർമാൻ ശൈഖ് അലി ബിൻ റാശിദ് അലി സഈദ് ആൽ മക്തൂം സ്കോളർഷിപ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വിവിധ എമിറേറ്റുകളിൽ നടത്തിയ പരീക്ഷകളിൽ ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിലെ ലോകേഷ് റെഡ്ഡി ഒന്നാം സ്ഥാനം നേടി. ദുബൈ ജെംസ് മോഡേൺ അക്കാമദിയിലെ അദ്വൈ ഘോഷ് രണ്ടാമതെത്തി. ഒന്നാം സ്ഥാനക്കാരന്റെ മുഴുവൻ പരിശീലന ചെലവും റോബിൻസിങിന്റെ സ്ഥാപനം ഏറ്റെടുക്കും.
രണ്ടാം സ്ഥാനക്കാരന്റെ ഭാഗിക ചെലവും ഏറ്റെടുക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് റോബിൻസിങ്, ശിവനാരായൺ ചന്ദർപോൾ, ദെബാശിഷ് മെഹന്ദി, ടി. കുമരൻ എന്നീ താരങ്ങൾ നേരിട്ട് പരിശീലനം നൽകും. ശ്രേയൻ പത്നിക്, ഇഷാൻ രാജേഷ്, സായിറാം അങ്കം, അയാൻ മിസ്ബാഹ്, അഗസ്ത്യ പൂജാരി, ഋഷഭ് അക്ഷയ്, ഷാരവ് പുരാണിക്, ഐസ ദിവകർ, ആരവ് സൗമിനി, കാവൻ പാണ്ഡ്യ, യുവാൻ പാട്ടിൽ, ഹാഷിം ഇക്ബാൽ, സലോണ്‍ പാണ്ഡ്യ, ആര്യ ജോഗി എന്നീ വിദ്യാർഥികളും സ്കോളർഷിപ് ഏറ്റുവാങ്ങി. യു.എ.ഇ ക്രിക്കറ്റ് താരങ്ങളായ അയാൻ ഖാൻ, വൃന്ദ്യ അരവിന്ദ്, വിഷ്ണു സുകുമാരൻ, മുൻ യു.എ.ഇ ക്യാപ്റ്റൻ സി.പി റിസ്വാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

