ആർ.എസ്.സി യു.എ.ഇ നാഷനൽ തർതീൽ
text_fieldsആർ.എസ്.സി യു.എ.ഇ നാഷനൽ തർതീൽ ഉദ്ഘാടനവേദി
ദുബൈ: ആർ.എസ്.സി യു.എ.ഇ നാഷനൽ തർതീൽ ദുബൈ ഡ്യൂവൽ സ്കൂളിൽ യു.എ.ഇ നാഷനൽ ചെയർമാൻ ഷാഫി നൂറാനിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് ഇന്‍റർനാഷനൽ പ്ലാനിങ് ചെയർമാൻ അബ്ദുൽ അസീസ് സഖാഫി ഉദ്ഘാടനം ചെയ്തു.
രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽതലത്തിൽ നടത്തിവരുന്ന ഖുർആൻ മത്സരങ്ങളുടെ ഭാഗമായി യു.എ.ഇയിലെ തർതീൽ ഗ്രാൻഡ് ഫിനാലയിൽ 11 സോണുകളിൽനിന്ന് 120 മത്സരാർഥികൾ ജൂനിയർ, സെക്കൻഡറി, സീനിയർ, സൂപ്പർ സീനിയർ, ഹാഫിദ് വിഭാഗങ്ങളിൽ നാലു വേദികളിലാണ് മത്സരിക്കുന്നത്.
തർതീൽ വേദിയിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ബോധന പ്രഭാഷണം നടത്തി. അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, ഉബൈദ് സഖാഫി, യഹ്‌യ സഖാഫി, സലാം മദനി എന്നിവർ പങ്കെടുത്തു. റാഷിദ് മൂർക്കനാട് സ്വാഗതവും അൽ അമീൻ പൊന്നാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

