ആർ.എസ്.സി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsആർ.എസ്.സി ദുബൈ നോർത്ത് സ്റ്റുഡന്റ്സ് സർക്കിളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിലെ
വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു
ദുബൈ: ആർ.എസ്.സി ദുബൈ നോർത്ത് സ്റ്റുഡന്റ്സ് സർക്കിളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബൈ നോർത്ത് സോണിലെ വിവിധ സെക്ടറുകൾ തമ്മിൽ നടന്ന മത്സരത്തിൽ നഹ്ദ സെക്ടർ ചാമ്പ്യന്മാരായി. ഹോർലാൻസ് സെക്ടർ രണ്ടാം സ്ഥാനത്തെത്തി. നൗഷാദ് നീലഗിരി, അബ്ദുൽ ബാസിത്ത് എന്നിവർ മത്സരം നിയന്ത്രിച്ചു. മത്സരത്തിന് അതിഥികളായി നൗഷാദ് ലുലു, ഷാജി, അസ്ഹർ, സമദ്, നസീം അലി നൂറാനി, അനസ് വടകര, ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനദാനവും അനുമോദനങ്ങളും ചടങ്ങിൽ നടന്നു.

