ആർ.എസ്.സി നാഷനൽ തർതീൽ; ദുബൈ നോർത്ത് ജേതാക്കൾ
text_fieldsആർ.എസ്.സി നാഷനൽ തർതീലിന്റെ സമാപനവേദി
അൽ ഐൻ: രിസാല സ്റ്റഡി സർക്കിൾ നാഷനൽ തർതീൽ സമാപിച്ചു. 20 ഇനങ്ങളിൽ നാല് വിഭാഗങ്ങളിലായി ഇരുനൂറിലേറെ പ്രതിഭകൾ മാറ്റുരച്ചു. യൂനിറ്റ്, സെക്ടർ, സെൻട്രൽ മത്സരങ്ങൾക്ക് ശേഷം നടന്ന നാഷനൽ തർതീലിൽ യു.എ.ഇയിലെ 11 സെൻട്രലുകളിൽനിന്ന് ഖുർആൻ പാരായണ മത്സരം, ക്വിസ് മത്സരം, സെമിനാർ, രിഹാബുൽ ഖുർആൻ തുടങ്ങി വ്യത്യസ്തമായ മത്സരങ്ങളാണ് അരങ്ങേറിയത്.91 പോയന്റ് നേടി ദുബൈ നോർത്ത് ടീം ചാമ്പ്യന്മാരായി. അജ്മാൻ, ഷാർജ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സമാപനസംഗമത്തിൽ ആർ.എസ്.സി നാഷനൽ ചെയർമാൻ അബ്ദുസ്സമദ് സഖാഫി അധ്യക്ഷത വഹിച്ചു. അൽഐൻ ഐ.സി.എഫ് പ്രസിഡന്റ് അബ്ദുൽ മജീദ് സഖാഫി ഉദ്ഘാടനം നിർവഹിച്ചു. പി.പി.എ. കുട്ടി ദാരിമി മമ്പുറം, അബൂബക്കർ അസ്ഹരി, ഹംസ മുസ്ലിയാർ ഇരിങ്ങാവൂർ, ഇഖ്ബാൽ താമരശ്ശേരി, അസീസ് കക്കോവ്, ഷമീം തീരൂർ, കബീർ, നിസാർ പുത്തൻപള്ളി, ശിഹാബ് തൂണേരി, ഹമീദ് സഖാഫി ബദറുദ്ദീൻ സഖാഫി, ഫൈസൽ ബുഖാരി, ഷാഫി നൂറാനി, പി.ടി. ഷമീർ തുടങ്ങിയവർ സംബന്ധിച്ചു.