ആർ.എസ്.സി അബൂദബി സോൺ സ്നേഹസംഗമം
text_fieldsആർ.എസ്.സി അബൂദബി സോൺ സ്നേഹസംഗമത്തിൽ ഒരുമിച്ചുകൂടിയവർ
അബൂദബി: ആർ.എസ്.സി അബൂദബി സോൺ ‘റിട്രൈസ് 2കെ24’ എന്ന പേരിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. ആർ.എസ്.സി കൂട്ടായ്മയുടെ 10ാം വാർഷികാഘോഷ സംഗമം കൂടിയായിരുന്നു ഇത്. അബൂദബി റബ് ദാൻ പാർക്കിൽ വൈകീട്ട് അഞ്ചു മുതൽ രാത്രി 11.30 വരെ നീണ്ട ക്യാമ്പിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.
ഹലാ റബ്ദാൻ, പോളോ അസാഡോ, സ്പിരിച്വൽ ഹീലിങ്, പൊസാ ഇൻയോ, മിന്നത്തുൽ ബാരി, എക്സിറ്റ് ഫോട്ടോ ഷൂട്ട് തുടങ്ങി വിവിധ സെഷനുകൾ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. കുട്ടികൾക്കായി പ്രത്യേക മത്സര പരിപാടികളും സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.
അബൂബക്കർ അസ്ഹരി പ്രാർഥന നടത്തി. ഹമീദ് സഖാഫി പുല്ലാര, അബ്ദുൽ ബാരി പട്ടുവം, മുനീർ പാണ്ഡ്യാല, ഹംസ നിസാമി, അസ്ഫാർ മാഹി, യാസിർ വേങ്ങര, ശിഹാബ് സഖാഫി നാറാത്ത്, അഖ്ലാഖ് ചൊക്ലി, ശിഹാബ് സഖാഫി മുണ്ടക്കോട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സമദ് സഖാഫി മുണ്ടക്കോട് സ്വാഗതവും ഫഹദ് സഖാഫി ചെട്ടിപ്പടി നന്ദിയും പറഞ്ഞു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.

