ഏഷ്യൻ വുമൺസ് ടി10 ക്രിക്കറ്റ് ലീഗിൽ റോയൽ സ്ട്രൈക്കേഴ്സിന് കിരീടം
text_fieldsഷാർജ: റോയൽ സ്ട്രൈക്കേഴ്സ് ഷാർജയിലെ ഡി.സി.എസ് യു സെലക്ട്സ് അരീനയിൽ സംഘടിപ്പിച്ച ഏഷ്യൻ വുമൺ ടി10 ക്രിക്കറ്റ് ലീഗിൽ റോയൽ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ ഉൾപ്പെടുത്തി ആറു ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുത്തത്. ഫൈനലിൽ റോയൽ സ്ട്രൈക്കേഴ്സ് ടീം ഇഗ്നൈറ്റ് ഷാഡോ വാരിയേഴ്സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. ഫൈനനിൽ മികച്ച താരമായി രഞ്ജിനി നിക്സൺ (റോയൽ സ്ട്രൈക്കേഴ്സ്) തിരഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങിൽ യു.എ.ഇ വനിതാ ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ചായ മുഗൾ മുഖ്യാതിഥിയായി. വിജയികൾക്ക് ട്രോഫിയും സമ്മാനങ്ങളും അവർ വിതരണം ചെയ്തു. വനിതാ ക്രിക്കറ്റിന്‍റെ വളർച്ചയ്ക്ക് ഇത്തരം ലീഗുകൾ വലിയ പിന്തുണ നൽകുന്നതായി അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

