കുഞ്ഞബ്ദുല്ലക്ക് പിന്തുണയുമായി പന്തളം രാജകുടുംബാംഗം
text_fieldsദുബൈ: ശബരിമല സ്വർണക്കവർച്ച വിഷയവുമായി ബന്ധപ്പെട്ട് പാരഡി ഗാനം തയാറാക്കിയതിന് കുഞ്ഞബ്ദുല്ലക്ക് പിന്തുണയുമായി ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയരായ പന്തളം രാജകുടുംബാംഗവും യു.എ.ഇ ഇൻകാസ് നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഉദയ വർമ രംഗത്തെത്തി.
യു.എ.ഇയിൽനിന്ന് കുഞ്ഞബ്ദുല്ലയെ ഫോണിലൂടെ ബന്ധപ്പെട്ട ഉദയ വർമ അദ്ദേഹത്തിന് ഐക്യദാർഢ്യം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളിലും കോടതി വ്യവഹാരങ്ങളിലും ഉണ്ടാകുന്ന ചെലവുകൾ വഹിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പാരഡി ഗാനം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കുഞ്ഞബ്ദുല്ലക്കെതിരെ എൽ.ഡി.എഫ് സർക്കാർ നിയമനടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് തീരുമാനം.
സി.പി.എം നേതാക്കൾ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ശബരിമല സ്വർണക്കവർച്ചയെ ഈ പാരഡി ഗാനം ശക്തമായി ഉയർത്തിക്കാട്ടുകയും വിഷയത്തെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

