റോട്ടറി ക്ലബ് പൊതുയോഗവും നേതൃപരിശീലന ക്യാമ്പും
text_fieldsറോട്ടറി ക്ലബ് ഓഫ് ദുബൈ ഡൗൺടൗൺ പൊതുയോഗത്തിൽ പങ്കെടുത്തവർ
ദുബൈ: സർക്കാറിന്റെ അംഗീകാരമുള്ള റോട്ടറി ക്ലബ് ഓഫ് ദുബൈ ഡൗൺടൗൺ രൂപവത്കൃതമായതിനു ശേഷം ആദ്യ പൊതുയോഗവും നേതൃപരിശീലന ക്യാമ്പും നടന്നു. പ്രസിഡന്റ് ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. നിയുക്ത റോട്ടറി ഗവർണർ ഹുസൈൻ അൽ ജസീരി, ഭാരവാഹികളായ പാസ്ക്വാലെ ഡെല്ലാ പെന്ന, അഹമ്മദ് ബെൽസല, ഹസൻ അൽ റെയ്സ്, മാഗി പൊപോസ്ക സംസാരിച്ചു. റോട്ടറി ക്ലബ് ഓഫ് ബർദുബൈ പ്രസിഡന്റ് യാസീൻ ജാഫർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മനോജ് ജോൺ സ്വാഗതവും സെക്രട്ടറി പ്രതാപ് നായർ നന്ദിയും പറഞ്ഞു. പത്തോളം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ അംഗങ്ങളായുള്ള റോട്ടറി ക്ലബ് ഓഫ് ദുബൈ ഡൗൺടൗൺ, റോട്ടറി ഇന്റർനാഷനൽ പ്രസിഡന്റ് ശേഖർ മേത്തയാണ് 2022 ഫെബ്രുവരിയിൽ ചാർട്ടർ ചെയ്തത്.

