റോസാപ്പൂ സുഗന്ധം വിതറി കൽബ പുഷ്പമേള
text_fieldsകൽബ പുഷ്പമേളയിലെ കാഴ്ചകൾ
ഷാർജ: കൽബ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 11ാമത് കൽബ പുഷ്പമേള ആരംഭിച്ചു. 3,75,000 റോസാപ്പൂക്കളുടെ പ്രദർശനമാണ് ഇത്തവണ നടത്തുന്നത്. കൽബ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. ഉബൈദ് സെയ്ഫ് അൽ സാബി ഉദ്ഘാടനം ചെയ്തു.
റോസാപ്പൂ പ്രദർശനത്തിനു പുറമേ അലങ്കാരസസ്യങ്ങളുടേയും വിവിധതരം പൂക്കളുടെയും പ്രദർശനമുണ്ട്. നിരവധി ഹരിതയിടങ്ങളും അലങ്കാരശേഖരങ്ങളും ഉൾപ്പെടുന്നതായി എക്സിബിഷൻ സംഘാടക സമിതി തലവൻ ജാസിം അൽ ഷെഹി പറഞ്ഞു. ഫെബ്രുവരി 24 മുതൽ 26വരെയാണ് പുഷ്പമേള. കുട്ടികൾക്കുള്ള പ്രതിദിന ശിൽപശാലകളും മത്സരങ്ങളും തിയറ്റർ ഷോകളും വൈകീട്ട് ആറ് മുതൽ 10വരെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

