ജോലി ആയയുടെ, രേഖകളിൽ ബിസിനസുകാരി; ഞെട്ടൽ മാറാതെ ഇന്ത്യാക്കാരി
text_fieldsദുബൈ: സ്വന്തം പേരിൽ ഒരു ബിസിനസ് സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നറിഞ്ഞ ഞെട്ടലിലാണ് പ്രതിഭ എന്ന മുംബൈ സ്വദേശിനി. ജീവിത പ്രാരാബ്ധങ്ങൾക്കിടെ പ്രതിഭാ പ്രകാശ് റാവു എന്ന 55കാരി ആയയുടെ ജോലിക്കായാണ് ദുബൈയിൽ എത്തിയത്. എന്നാൽ ഒരു വർഷം തികയും മുേമ്പ അവർ നർഗീസ് ഭാനു ടെക്നിക്കൽ സർവീസ് എന്ന സ്ഥാപനത്തിെൻറ സഹഉടമയായി. ഇവരുടെ പാസ്പോർട്ടും വിസയുമൊക്കെ ഇക്കാര്യം ശരിവക്കുന്നു. ഇവർ കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ എത്തിപ്പിടിച്ചതല്ല. മറിച്ച് രേഖകൾ വെച്ച് ആരൊക്കെയോ തട്ടിപ്പ് നടത്തിയതാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. 2015 ൽ അൽ ഫഹിദി തെരുവിലെ വീട്ടിൽ കുഞ്ഞിനെ നോക്കാൻ നിയോഗിക്കപ്പെടുേമ്പാൾ മൂന്ന് മാസം കാലാവധിയുള്ള സന്ദർശക വിസയാണ് ഇവർക്കുണ്ടായിരുന്നത്. നിലവിൽ അവരുടെ പേരിലുള്ള ഇൻവെസ്റ്റർ വിസയിൽ 20016 ജനുവരി 26 മുതൽ 2019 ജനുവരി വരെ കാലാവധിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
1025 ദിർഹം ശമ്പളത്തിനായിരുന്നു ഇവെര വീട്ടുജോലിക്ക് നിയമിച്ചത്. മൂന്ന് മാസത്തിന് പകരം 10 മാസം അവർ ആ വീട്ടിൽ ജോലി ചെയ്തു. പക്ഷേ അവർക്ക് തെൻറ വിസയെക്കുറിച്ച് ധാരണയൊന്നുമില്ലായിരുന്നു. അഭിപ്രായ വിത്യാസത്തെതുടർന്ന് ഇൗ കുടുംബം ശിഥിലമായപ്പോൾ പ്രതിഭയുടെ സേവനവും അവസാനിച്ചു. വിസ ക്യാൻസൽ ചെയ്യാൻ വീട്ടുകാരോട് പാസ്പോർട്ട് തിരിച്ചുചോദിച്ചപ്പോൾ വി.കെ. എന്ന് ചുരുക്കപ്പേരുള്ള സുഹൃത്തിെൻറ പക്കലാണ് അതെന്ന മറുപടിയാണ് കിട്ടിയത്. അറ്റകുറ്റപ്പണികളും മറ്റും ഏറ്റെടുത്ത് നടത്തുന്ന ഇയാളാണ് വിസ സംഘടിപ്പിച്ചതെന്നായിരുന്നു വിശദീകരണം. കഷ്ടിച്ച് പേര് മാത്രം എഴുതാൻ അറിയാവുന്ന അവർക്ക് തെൻറ രേഖകളും പേരും ദുരുപയോഗം ചെയ്ത് വേറാരോ വിസ സംഘടിപ്പിച്ചുവെന്ന് മാത്രമെ മനസിലായിട്ടുള്ളൂ. അതിന് പിന്നിൽ എന്താണ് നടന്നിരിക്കുന്നതെന്ന് അറിയില്ലെന്നാണ് അവരുടെ നിലപാട്. നർഗീസ് ബാനു എന്ന് പേരുള്ള സ്ത്രീയും ആയയായി ജോലി നോക്കുന്നതാണ്. ഇവരും വി.കെയും കൂടി തെൻറ പാസ്പോർട്ടും എമിറേറ്റ് െഎഡിയും രേഖകൾ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് പ്രതിഭ ആരോപിക്കുന്നു. നാട്ടിലേക്ക് തിരിച്ചുപോകണമെന്നും അതിന് രേഖകൾ വേണമെന്നും ആവശ്യപ്പെെട്ടങ്കിലും മടക്കിത്തരാൻ തയാറായില്ല. എന്നാൽ എതിർ കക്ഷികൾ ആരോപണങ്ങൾ നിഷേധിക്കുകയാണ്. പത്ത് മാസമായി പ്രതിഭയെ തിരയുകയായിരുന്നുവെന്നും എന്നാൽ കണ്ടുകിട്ടിയിെല്ലന്നും അവർ പറയുന്നു. ആയയുടെ ജോലി ചെയ്യുന്ന ആളെ എങ്ങനെ ബിസിനസ് സ്ഥാപനത്തിെൻറ ഉടമയാക്കിയെന്നതിനും ഇൗ സ്ഥാപനം ഏത് മേഖലയിൽ പ്രവർത്തിക്കുന്നു എന്നതിനും മറുപടി പറയാൻ അവർ തയാറായില്ല. വീട്ടുജോലിക്കാർ ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ കർശന ജാഗ്രത പുലർത്തി വരികയാണ് യു.എ.ഇ. ഏതാണ്ട് 7.5 ലക്ഷം ഗാർഹിക തൊഴിലാളികളാണ് യു.എ.ഇയിൽ ഉള്ളത്. ഇതിൽ 65ശതമാനവും അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ് ജോലി േനാക്കുന്നത്.