Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറൊണാൾഡീഞ്ഞോക്ക് ഗോൾഡൻ...

റൊണാൾഡീഞ്ഞോക്ക് ഗോൾഡൻ വിസ

text_fields
bookmark_border
റൊണാൾഡീഞ്ഞോക്ക് ഗോൾഡൻ വിസ
cancel
camera_alt

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി​യും മു​ൻ ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ൾ താ​രം റൊ​ണാ​ൾ​ഡീ​ഞ്ഞോ​യും ഗോ​ൾ​ഡ​ൻ വി​സ കൈ​മാ​റ്റ ച​ട​ങ്ങി​ൽ ഫോ​ട്ടോ​ക്ക്​ പോ​സ് ചെ​യ്യു​ന്നു 

ദു​ബൈ: മു​ൻ ബ്ര​സീ​ലി​യ​ൻ ഫു​ട്ബാ​ൾ താ​രം റൊ​ണാ​ൾ​ഡീ​ഞ്ഞോ​ക്ക് യു.​എ.​ഇ-​ഗോ​ൾ​ഡ​ൻ വി​സ അ​നു​വ​ദി​ച്ചു. 10 വ​ർ​ഷ​ത്തെ വി​സ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മ​ധ്യ​നി​ര ഫു​ട്ബാ​ൾ താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു റൊ​ണാ​ൾ​ഡീ​ഞ്ഞോ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ്​ വി​സ അ​നു​വ​ദി​ച്ച​ത്. നേ​ര​േ​ത്ത, ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ലൂ​യി ഫി​ഗോ, പോ​ൾ പോ​ഗ്ബ, റോ​ബ​ർ​ട്ടോ കാ​ർ​ലോ​സ്, ലു​കാ​കു, ദി​ദി​യ​ർ ദ്രോ​ഗ്​​ബെ, പി​ജാ​നി​ക്, ലോ​ക ഒ​ന്നാം ന​മ്പ​ർ ടെ​ന്നി​സ്​ താ​രം നൊ​വാ​ക് ദ്യോ​കോ​വി​ച്ച്, കാ​മ​റൂ​ൺ ഫു​ട്​​ബാ​ൾ താ​രം സാ​മു​വ​ൽ എ​റ്റൂ തു​ട​ങ്ങി​യ​വ​ർ​ക്കും ഗോ​ൾ​ഡ​ൻ റെ​സി​ഡ​ൻ​സി അ​നു​വ​ദി​ച്ചി​രു​ന്നു.

ബ്ര​സീ​ലി​െൻറ 2002 ലോ​ക​ക​പ്പ് നേ​ട്ട​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച താ​ര​മാ​ണ്​ റൊ​ണാ​ൾ​ഡീ​ഞ്ഞോ. കേ​ര​ള​ത്തി​ലും നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള അ​ദ്ദേ​ഹം ഇ​ട​ക്ക്​ കേ​ര​ള സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. 2005ൽ ​ലോ​ക ഫു​ട്ബാ​ള​ർ​ക്കു​ള്ള ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​ര​വും നേ​ടി. ബ്ര​സീ​ലി​നാ​യി 101 മ​ത്സ​ര​ങ്ങ​ളി​ൽ 35 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

2015ൽ ​ക​ളി നി​ർ​ത്തി​യെ​ങ്കി​ലും 2018ലാ​ണ് പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ളി​ൽ​നി​ന്ന് റൊ​ണാ​ൾ​ഡി​ഞ്ഞോ വി​ര​മി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ​ദി​വ​സം ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സി​െൻറ മു​ഖ്യ കാ​ര്യാ​ല​യ​മാ​യ ജാ-​ഫ്​​ലി​യ ഓ​ഫി​സി​ൽ എ​ത്തി​യ താ​ര​ത്തെ മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി​യും ഉ​പ​മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് ബി​ൻ സു​റൂ​റും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. മേ​ജ​ർ ജ​ന​റ​ൽ അ​ൽ മ​റി ഗോ​ൾ​ഡ​ൻ വി​സ അ​ടി​ച്ച പാ​സ്പോ​ർ​ട്ട് താ​ര​ത്തി​ന് കൈ​മാ​റി. യു.​എ.​ഇ​യി​ൽ 10 വ​ർ​ഷ​ത്തേ​ക്ക് അ​നു​വ​ദി​ക്കു​ന്ന ഗോ​ൾ​ഡ​ൻ വി​സാ കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് വ്യാ​പി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​ന​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് പ്ര​മു​ഖ വ്യ​ക്തി​ക​ൾ​ക്ക് വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് വി​സ ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RonaldinhoGolden Visa
News Summary - Ronaldinho Golden Visa
Next Story