റോഹിംഗ്യൻ ജനതക്ക് സഹായവുമായി വീണ്ടും ദുബൈയുടെ വിമാനങ്ങൾ
text_fieldsദുബൈ: സംഘർഷം രൂക്ഷമായ മ്യാൻമാറിൽ നിന്ന് പലായനം ചെയ്യുന്ന റോഹിംഗ്യൻ അഭയാർത്ഥികൾക്ക് സഹായവുമായി ദുബൈ വീണ്ടും വിമാനങ്ങൾ അയച്ചുതുടങ്ങി. യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശത്തെത്തുടർന്നാണ് നടപടി. സഹായവുമായുള്ള വിമാനം തിങ്കളാഴ്ച പുറപ്പെട്ടു.
െഎക്യരാഷ്ട്ര സഭയുമായി ചേർന്ന് അഭയാർത്ഥികൾക്ക് ആവശ്യമായ വസ്തുക്കൾ വിതരണം ചെയ്യാൻ കഴിഞ്ഞ മാസം12 നും 26 നും രണ്ട് ബോയിംഗ് 747 വിമാനങ്ങൾ അയച്ചിരുന്നു. ഇൗ മാസം 11,13,15 തീയതികളിൽ അടുത്ത വിമാനങ്ങളും അയക്കും. ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമാണ് ഇവയിൽ ഉള്ളത്. ഇതുവരെ 270 മെട്രിക് ടൺ സാധനങ്ങൾ ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പുകളിലേക്ക് അയച്ചിട്ടുണ്ട്. യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ സ്വകാര്യ വിമാനമടക്കം ഇക്കാര്യത്തിന് ഉപയോഗിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. 1671കുടുംബങ്ങളിലെ 8355 ആളുകൾക്ക് താമസിക്കാനുള്ള ടെൻറുകളും 123350 ഗുണഭോക്താക്കൾക്കായി 24670 ടാർപോളിനുകളും നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായ അതിക്രമങ്ങളും വേട്ടയാടലും മൂലം അഞ്ച് ലക്ഷത്തോളം അഭയാർത്ഥികളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇൗ ദശകത്തിലുണ്ടായ ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹങ്ങളിൽ ഒന്നാണിത്. അഭയാർത്ഥികളുടെ ബാഹുല്ല്യം സന്നദ്ധ പ്രവർത്തകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ദുബൈ നടത്തിയ ഇടപെടൽ െഎക്യരാഷ്ട്ര സഭയുടെയും മറ്റ് എൻ.ജി.ഒ.കളുടെയും ദുരിതാശ്വാസ നടപടികളോടുള്ള ദുബൈയുടെ ആത്മാർഥത വീണ്ടും തെളിയിക്കുന്നതായി.