റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക പെരുന്നാളിന് കൊടിയേറി
text_fieldsറാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകപ്പെരുന്നാള്‍ കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ഫാ. എബി കെ. രാജു നേതൃത്വം നല്കുന്നു
റാസല്‍ഖൈമ: റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ വര്‍ഷത്തെ ഇടവക പെരുന്നാളിന് കൊടിയേറി.ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. എബി കെ. രാജു നേതൃത്വം നല്കി. നാളെ മുതല്‍ 18 വരെ നടക്കുന്ന ഇടവകപ്പെരുന്നാള്‍, കണ്വെന്ഷന്, ആധ്യാത്മിക സംഘടന വാര്‍ഷികം തുടങ്ങിയവക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് നേതൃത്വം നല്‍കും. 18ന് രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഫാ. എബി കെ. രാജു, ട്രസ്റ്റി രാജേഷ് ഫിലിപ്പ് തോമസ്, സെക്രട്ടറി അജി സ്കറിയ, പെരുന്നാള്‍ കണ്‍വീനര്‍ സജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

