Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാക് സ്കോളേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം. അബൂബക്കര്‍ നിര്യാതനായി

text_fields
bookmark_border
m aboobakker
cancel

റാസല്‍ഖൈമ: റാക് സ്കോളേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം. അബൂബക്കര്‍ (60) റാസല്‍ഖൈമയില്‍ നിര്യാതനായി. രാവിലെ 6.30ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അന്ത്യം.

ഗള്‍ഫ് മേഖലയില്‍ സി.ബി.എസ്.ഇ നിയോഗിച്ചിട്ടുള്ള കൗണ്‍സിലറിൽമാരിൽ ഒരാളാണ് പ്രഫ. അബൂബക്കര്‍. കർണാടക മംഗലാപുരം ബന്ത്വൽ മഹ്ത്തൂസ് ദേവസ്യ മൻസിലിൽ മുഹമ്മദ് - ഖദീജ ദമ്പതികളുടെ മകനാണ്. 16 വര്‍ഷമായി റാക് സ്കോളേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുന്നു.

കോവിഡ് മഹാമാരിനാളുകളില്‍ കാര്യക്ഷമമായി പരീക്ഷകള്‍ നടത്തിയതിനും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ടെലിഫോണ്‍ വഴിയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച കൗണ്‍സിലിങ് നടത്തിയതും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍റെ (സി.ബി.എസ്.ഇ) ആദരവിന് കഴിഞ്ഞ ആഗസ്റ്റില്‍ പ്രഫ. അബൂബക്കര്‍ അര്‍ഹനായിരുന്നു.

നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: മുംതാസ് അബൂബക്കർ. മക്കൾ: മുഹമ്മദ്‌ മൻതൂസ്, ഖദീജ മത്തൂമ (ദുബൈ), ഹവ്വാ മുബഷിറ. ജാമാതാവ്: ആക്കിബ് അസർ (ദുബൈ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rock Scholars School Principal Prof. M. Aboobacker passed away
Next Story